Vidhu Prathap Deepthi Wedding Anniversary First Night Video Viral Malayalam : മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. ഒരുപിടി നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ വിധു ഇപ്പോൾ തന്റെ 15 ആമത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നർത്തകിയും നടിയുമായ ദീപ്തിയെ ആണ് വിധു വിവാഹം കഴിച്ചിരിക്കുന്നത്.
ഒരു പെർഫെക്ട് കപ്പിൾ എന്തങ്ങനെയാവണമെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ പറ്റിയനൽ ഒരു ഉദാഹരണം കൂടിയാണ് ഇരുവരും.15 വർഷത്തിനിപ്പുറവും ഭാര്യ ഭർത്താവ് എന്നതിലുപരി രണ്ട് നല്ല സുഹൃത്തുക്കൾ കൂടിയായി നില നിൽക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്.പരസ്പരം സപ്പോർട്ട് ചെയ്തും എൻജോയ് ചെയ്തും ജീവിക്കുന്ന വിധു പ്രതാപിനെ ഒരുപാട് പേരാണ് വിവാഹ വാർഷികാശംസകൾ കൊണ്ട് മൂടുന്നത്.എന്നാൽ തങ്ങളുടേതായ ശൈലിയിൽ തങ്ങളുടെ 15 ആം വിവാഹ വാർഷികം ആഘോഷമാക്കുകയാണ് ഇവർ ഇരുവരും.പാട്ട് പോലെ തന്നെ വിധുവിന് അഭിനയവും
വാഴങ്ങും എന്ന് പണ്ടേ താരം തെളിയിച്ചതാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളുടെ പാട്ട് എന്ന സീരിയലിൽ നായകനായിരുന്നു വിധു. താരത്തിന്റെ മറ്റൊരു പ്രത്യേകത രസകരമായ ഹ്യൂമർ സെൻസാണ്. റിയാലിറ്റി ഷോ കളിലും മറ്റും ജഡ്ജ് ആയി വരുന്ന വിധുവിന്റെ സംസാരവും തമാശകളും കെട്ടിരിക്കാൻ സുഖമാണ്.ഇപോഴിതാ വെഡിങ് ആനിവേഴ്സറി ആയിട്ട് സ്വന്തമായിട്ടൊരു കോമഡി വീഡിയോ ചെയ്തിരിക്കുകയാണ് ദീപ്തിയും വിധുവും.കനത്തിൽ ആദ്യരാത്രി എന്നാണ് വീഡിയോയുടെ പേര്.
വെഡിങ് ആനിവേഴ്സറിക്ക് വ്യത്യസ്തമായ ഒരു ഗിഫ്റ്റ് ദീപ്തിക്ക് കൊടുക്കാൻ പോയിട്ട് ഒടുവിൽ പണി കിട്ടുന്നതാണ് വീഡിയോ. നല്ല പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.തമാശ രണ്ടാൾക്കും ഈസി ആയി വഴങ്ങും എന്ന് താരങ്ങൾ ഇതോടെ കൂടി തെളിയിച്ചു കഴിഞ്ഞു.അതോടെ ഇത്തവണത്തെ വെഡിങ് ആനിവേഴ്സറി രസകരമാക്കാൻ രണ്ടാളും കട്ടക്ക് മുൻപിലുണ്ട്. ഒരുപാട് ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്നു രംഗത്ത് എത്തിയത്.