Vidhu Prathap Post On Sithara Krishnakumar Birthday : കെ എസ് ചിത്ര, സുജാത തുടങ്ങി താരനിരകളിലേക്ക് കടന്നുവന്ന യുവ ഗായികയും ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട താരവുമാണ് സിത്താര കൃഷ്ണകുമാർ. ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ എത്തി, ഇന്ന് ലോകത്തിന്റെ ഒന്നടങ്കം ആരാധനാപാത്രമായ ഗായികയാണ് സിതാര. മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തമായ ശബ്ദ ശൈലിയും സംഗീതവും ആണ് എന്നും സിതാരയെ വേറിട്ട് നിർത്തുന്നത്. ഏതു മോഡിലുള്ള സോങ് ആയാലും എല്ലാം തനിക്ക് ഒരുപോലെ വഴങ്ങും എന്ന് ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിതാര തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ്
ഹേറ്റേഴ്സ് ഇല്ലാത്ത താരം എന്നും വേണമെങ്കിൽ സിതാരയെ വിശേഷിപ്പിക്കാൻ കഴിയും. കുട്ടികൾ മുതൽ പ്രായമായവർ വരെ അങ്ങേയറ്റം ബഹുമാനത്തോടെയും ആരാധനയോടെയും കാണുന്ന സിത്താര ഇന്ന് തന്റെ മറ്റൊരു ജന്മദിനം കൂടി ആഘോഷിക്കുകയാണ്. ഈ വേളയിൽ സിത്താരയ്ക്കു ആശംസകളുമായി ആരാധകരും സഹതാരങ്ങളും അടക്കം നിരവധി പേർ രംഗത്തെത്തിയിട്ടും ഉണ്ട്. അതിൽ സിത്തുവിന്റെ സഹപ്രവർത്തകനും സംഗീതജ്ഞനുമായ വിധു പ്രതാപും ഭാര്യ ദീപ്തിയും കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുള്ള പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സിത്താരയെപ്പോലെ തന്നെ ആളുകൾക്ക് പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപും. ഇപ്പോൾ തന്റെ ഒപ്പം കൂടിയ നാലുവർഷത്തോളം നീണ്ട സൗഹൃദത്തിനും തുടർച്ചയായി നാലുവർഷങ്ങൾ കൊണ്ട് താൻ കാണുന്ന മുഖത്തിനും ജന്മദിന ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് താരം. നിന്നോടൊപ്പം ഉള്ള മൂന്നോ നാലോ ചിത്രങ്ങൾ മാത്രമേ എന്റെ കയ്യിലുള്ളൂ. അത് ഏതാണ്ട് എല്ലാം ഇവിടെ പോസ്റ്റും ചെയ്തു.
ബാക്കിയുള്ളവയിൽ ഞാൻ കാണാൻ അത്ര ഭംഗി ഒന്നുമില്ല. തിരക്കുകളിൽ നിന്ന് തിരക്കിലേക്ക് ചേക്കേറുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോയെടുക്കുവാൻ എനിക്കിപ്പോൾ കഴിയില്ല സിത്തു. ജന്മദിനാശംസകൾ പെണ്ണേ… എന്ന ക്യാപ്ഷനോടെ ആണ് വിധു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ഇതിനെ പിന്നാലെ ഇതിനോട് സാദൃശ്യം തോന്നുന്ന മറ്റൊരു പോസ്റ്റുമായി ദീപ്തിയും എത്തിയിട്ടുണ്ട്.