Vidya Unni Daughter First Birthday Celebration : സോഷ്യൽ മീഡിയ താരവും അഭിനേത്രിയും നടി ദിവ്യ ഉണ്ണിയുടെ സഹോദരിയുമായ വിദ്യാ ഉണ്ണിക്ക് നിരവധി ആരാധകർ ആണുള്ളത്. കഴിഞ്ഞ വർഷമാണ് വിദ്യക്കും തന്റെ ഭർത്താവ് സഞ്ജയ്ക്കും കുഞ്ഞ് ജനിച്ചത്. തന്റെ ഗർഭ കാല വിശേഷങ്ങൾ മുതലുള്ള ഓരോ കാര്യങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗർഭിണിയായിരിക്കെ വര്ക്ക് ഔട്ട് ചെയ്യുന്നതും മറ്റും വലിയ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്.
താരത്തിന്റെ മകൾ ശോഭിതയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബർത്ത് ഡേ ആഘോഷം നടത്തിയത് ഒരു റിസോർട്ടിൽ വച്ചാണ്.നിരവധി ആരാധകർ ആണ് മകൾ ശോഭിതക്ക് പിറന്നാൾ ആശംസകൾ നൽകി കമന്റ് ബോക്സിൽ എത്തിയത്. തന്റെ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിദ്യ ഇങ്ങനെ കുറിച്ചു
“ഞങ്ങളുടെ ലോകത്തെ തലകീഴായി മറിച്ച ഞങ്ങളുടെ പൊന്നോമനക്ക് ഒന്നാം പിറന്നാൾ ആശംസകൾ, നമ്മൾ ഒരുമിച്ചുള്ള ഈ തുടക്കം അത്ഭുതവും അതുപോലെ സാഹസികതയുടെയും ആകട്ടെ” എന്നാണ് താരത്തിന്റെ വാക്കുകൾ.പ്രമുഖ നടി ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യ നൃത്തത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരമാണ്.
ഗർഭിണിയായിരിക്കെ നിറ വയറോടെ വിദ്യ നൃത്തം വെക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. 2023 ഓഗസ്റ്റ് എഴിനാണ് വിദ്യക്ക് പെൺകുഞ്ഞ് ജനിച്ചത്. സിനിമാ മേഖലയിൽ താരം ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയെങ്കിലും തുടർന്ന് തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.