Vikas Vks Gift To Suresh Gopi Daughter Bagya : സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് വികാസ് വി കെ എസിനെ അറിയാത്ത മലയാളികൾ കാണില്ല. നിരവധി സിനിമ സീരിയൽ താരങ്ങളെ വിവാഹത്തിനായി ഒരുക്കിയിട്ടുള്ളതും ഫോട്ടോ ഷൂകൾക്ക് വേണ്ടിയും ഫങ്ഷനുകൾക്ക് വേണ്ടിയും എല്ലാം സുന്ദരിമാരായി ഒരുക്കിയിട്ടുള്ളതുമായ മേക്കപ്പ് ആർട്ടിസ്റ് ആണ് വികാസ്. പഴയ കാലത്തേക്കാൾ അധികമായി മേക്കപ്പിന് കൂടുതൽ പ്രാധാന്യം ഉള്ള ഒരു കാലഘട്ടമാണ് ഇത്.
പണ്ട് കാലങ്ങളിൽ ഇത്തരം ജോലികൾ കൂടുതലായി ചെയ്തിരുന്നത് സ്ത്രീകളായിരുന്നു എങ്കിൽ ഇന്ന് നിരവധി പുരുഷന്മാരാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. അതിൽ തന്നെ ഏറ്റവും മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് ആരാണെന്ന് ചോദിച്ചാൽ സംശയനില്ലാതെ പറയാം അത് വികാസ് ആണെന്ന്. സോഷ്യൽ മീഡിയയിലൂടെ തന്റെ വർക്കുകൾ എല്ലാം വികാസ് കാണിക്കാറുണ്ട്. അനേകായിരം ഫോളോവേഴ്‌സ് ഉള്ള ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് അദ്ദേഹം.
വികാസ് വി കെ എസ് എന്ന തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും യൂട്യൂബ് ചാനലിലൂടെയുമാണ് തന്റെ വർക്കുകൾ താരം പങ്ക് വെയ്ക്കാറുള്ളത്. വികാസിന്റെ ഏറ്റവും പുതിയ ബ്രൈഡ് മറ്റാരും ആയിരുന്നില്ല മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ആയിരുന്നു. ഒരാഴ്ച നീളുന്ന വിവാഹ ചടങ്ങുകൾ ആണ് സുരേഷ് ഗോപിയുടെ വീട്ടിൽ നടന്നത്. ഭാഗ്യയുടെ വിവാഹ ഫങ്ഷന്റെ വീഡിയോകൾ എല്ലാം ഇപ്പോൾ തന്നെ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.
സുരേഷ് ഗോപിയുടെ സ്വന്തം ഭാഗ്യയെ സുന്ദരിയാക്കി വികാസ് പങ്ക് വെച്ച ചിത്രങ്ങളും വൈറൽ ആയിക്കഴിഞ്ഞു. ഭാഗ്യയുടെ ബ്രൈഡ് ലുക്കിനെ നിരവധി ആളുകൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഭാഗ്യലക്ഷ്മിയുടെ മനോഹരമായ ഒരു പെയിന്റിംഗ് അമ്മ രാധികയ്ക്ക് കൈമാറുന്ന ചിത്രവും വികാസ് പങ്ക് വെച്ചിട്ടുണ്ട്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഈ കുടുംബത്തോടൊപ്പം ഒരു ആഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് വികാസ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.