Vinay Fort Home Tour Video Viral Entertainment News : ഒരുപിടി നല്ല സിനിമകളിലൂടെ മോളിവുഡിലേക്ക് കടന്ന് വന്ന മലയാള നടനാണ് വിനയ് ഫോർട്ട്. കൊച്ചിക്കാരനായ ഇദ്ദേഹത്തിന് ഒരുപാട് ആരാധകരാണ് ഉള്ളത്. താരത്തിനെ തേടിയെത്തുന്ന ഒറ്റുമിക്ക വേഷങ്ങളും വ്യത്യസ്തമായിരിക്കും എന്നതാണ് പ്രേത്യേകത. 2009ൽ റിലീസ് ചെയ്ത റിതു എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. പിന്നീട് ഒരുപാട് വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളി പ്രധാന കഥാപാത്രത്തിലെത്തിയ പ്രേമം എന്ന ചലച്ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്നത്. സിനിമയിൽ താരം എത്തുന്നത് കോളേജ് അദ്ധ്യാപകൻ വേഷത്തിലാണ്. ഇതിലെ ജാവാ ഈസ് സിമ്പിൾ എന്ന ഡയലോഗിയിലൂടെയാണ് മലയാള സിനിമ പ്രേമികൾ താരത്തെ ഏറ്റെടുക്കുന്നത്. ഈ സിനിമ പിന്നീട് മലയാള സിനിമ കണ്ട എക്കാലത്തെയും വിജയത്തിലേക്ക് നടന്നിരുന്നു. ഈയൊരു സിനിമയ്ക്ക് ശേഷം ഇതുവരെ താരം കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ വ്യത്യസ്ത നിറഞ്ഞതായിരുന്നു.
ഏറ്റവും അവസാനമായി തീയേറ്ററുകളിൽ റിലീസ് ചെയ്ത വിനയ് ഫോർട്ടിന്റെ ഏറ്റവും പുതിയ ചലച്ചിത്രമായിരുന്നു ബോസ്കോ. നിവിൻ പോളിയായിരുന്നു ഈ സിനിമയിൽ നായകനായി എത്തിയത്. ഈ സിനിമയുടെ ഭാഗമായി പ്രൊമോഷൻ എത്തിയ വിനയ് ഫോർട്ടിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയ താരത്തിന്റെ ലുക്ക് ഒരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് വിനയ് ഫോർട്ട് തുറന്നു പറഞ്ഞത്.
ഇപ്പോൾ ഇതാ വിനയ് ഫോർട്ടിന്റെ ഹോം ടൂർ ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. മൈൽസ്റ്റോൺ മേക്കർസ് എന്ന യൂട്യൂബ് ചാനലാണ് താരത്തിന്റെ സുജാത എന്ന പേരുള്ള വീട് മലയാളി പ്രേഷകർക്ക് പരിചയപ്പെടുത്തിയത്. കൂടാതെ താരത്തിന്റെ മറ്റ് വിശേഷങ്ങളും യൂട്യൂബിൽ കാണാൻ സാധിക്കും.