Vineeth with Muktha Daughter Kiara : മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന താര സുന്ദരിയാണ് മുക്ത. മിനിസ്‌ക്രീനിലൂടെ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ മുക്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ചു. ആദ്യത്തെ സിനിമയിൽ തന്നെ മികച്ച അഭിനയ മികവ് കാഴ്ച വെച്ച മുക്ത ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.
മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തിളങ്ങി. വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു എങ്കിലും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് മുക്ത വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. മുക്തയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലും യൂട്യൂബ് വ്ലോഗ്ജുകളിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന കണ്മണിയാണ് മുക്തയുടെ ഏക മകൾ.
കിയാര എന്നാണ് കണ്മണിയുടെ യഥാർത്ഥ പേര്. അമ്മയുടെ പാതയിൽ തന്നെയാണ് കണ്മണിയുടെയും യാത്ര. സിനിമയിലേക്കുള്ള ആദ്യച്ചുവട് വെയ്പ്പ് ഈ കുഞ്ഞു താരം വെച്ച് കഴിഞ്ഞു. പത്താം വളവ് എന്ന ചിത്രത്തിൽ ബാല താരമായാണ് താരം അഭിനയിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി റീലുകളാണ് ഈ കുഞ്ഞു താരം ചെയ്തിടാറുള്ളത്. മുക്തയാണ് കാണ്മണിക്ക് മുഴുവൻ സപ്പോർട്ടും കൊടുത്ത് കൂടെ നിൽക്കുന്നത്. റിമി ടോമിയുടെ വ്ലോഗ്ഗുകളിലും കണ്മണിയാണ് താരം.
ഇപോഴിതാ തന്റെ ജീവിതത്തിൽ മറ്റൊരു ചുവട്വെയ്പ്പ് എടുത്തിരിക്കുകയാണ് താരം. നടനും നർത്തകനുമായ വിനീതിന്റെ ഡാൻസ് അക്കാദമി ആയ നൃത്യ ഗൃഹത്തിൽ നിന്ന് ഭരതനാട്യം കോഴ്സ് ഒന്നാം വർഷം പൂർത്തിയാക്കിയിരിക്കുകയാണ് കണ്മണി. നൃത്യപ്രവേശിക എന്ന കോഴ്സ് ആണ് താരം പാസ്സ് ആയത്. വിനീതിന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുന്ന ചിത്രമടക്കമാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.