Youtuber Karthik Surya Engagement Ceremony : യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് മുന്നിലെത്തി ഇഷ്ട വ്ലോഗർ ആയി മാറിയ താരമാണ് കാർത്തിക് സൂര്യ. തുടർന്ന് ടെലിവിഷൻ ഷോയിലും തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ കാർത്തികിന്റെ ജീവിതത്തിലെ സന്തോഷ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ഇന്ന് കാർത്തികിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്ത ആരാധകരെയും ഞെട്ടിച്ചു കഴിഞ്ഞു. വളരെ സസ്പെൻസ് ആയി താരം ഈ വാർത്ത ഇന്നലെ ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ്. തരം പങ്കുവെച്ച കൊസ്റ്റ്യൻ ആൻഡ് ആൻസർ വീഡിയോയുടെ അവസാനത്തിലാണ് ഈ സസ്പെൻസ് ആരാധകർക്കും മുന്നിൽ പങ്കുവെച്ചത്.എന്താണ് ഒരു മാസത്തോളമായി വീഡിയോസ് ഒന്നും വരാത്തത്, സുഹൃത്തുക്കളും കാർത്തികും തമ്മിലുള്ള പ്രശ്നം എന്താണ്, എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു.
അതിനെല്ലാം ഉത്തരവുമായി താരം എത്തി. സുജിത്ത് വൈദ്യൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കാർത്തിക്കിന്റെ വിവാഹ നിശ്ചയിച്ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവെച്ചതാണ് ഇതിനോടകം ആരാധകർ ഏറ്റെടുത്തത്. തന്റെ ജീവിത പങ്കാളി വർഷയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കാണാം.എന്നാൽ ഈ വാർത്തയറിഞ്ഞ് ആരാധകർ കമന്റ് ബോക്സിൽ എത്തി. വലിയ സർപ്രൈസ് ആയി ഇതെന്നാണ് ആരാധകർ ചിത്രം കണ്ട് കമന്റുകൾ നൽകിയത്. എല്ലാം പ്രൈവറ്റ് ആക്കി നടത്തിയത് വളരെ നന്നായി എന്ന കമന്റുമായി ഒരു ആരാധകൻ എത്തി.
എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് വന്ന ആ പങ്കാളി ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ആരാധകരും ആരാണ് കാർത്തികിന്റെ ജീവിത പങ്കാളി എന്ന ചോദ്യവുമായി എത്തി. ആരാധകർക്ക് മറുപടിയായി കാർത്തിക് വർഷയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. വീഡിയോയിലൂടെ ഈ സസ്പെൻസ് പൊളിച്ചതോടെ കാർത്തിക്കിന്റെ കമന്റ് ബോക്സുകളിലും ആരാധകർ ആശംസയുമായി എത്തി.