11 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും പണിതു നൽകുന്ന കൊച്ചു വീട്! ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി! സ്വന്തം വീട് ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു മാതൃക! | 11 Lakh Affordable Home Build

11 Lakh Affordable Home Build : ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ വീടുപണിയാനായി പണം കൈവശമില്ലാതെ ബാങ്കുകളെ സമീപിക്കുമ്പോഴായിരിക്കും ഉയർന്ന നിരക്കിലുള്ള പലിശ നിരക്ക് നൽകേണ്ടി വരിക. അത്തരം അവസരങ്ങളിൽ കയ്യിലുള്ള തുക മാത്രം ഉപയോഗിച്ച് ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി എങ്ങിനെ ഒരു മനോഹരമായ വീട് നിർമിക്കാമെന്ന് കാണിച്ചുതരികയാണ് മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഈയൊരു മനോഹര ഭവനം.

രണ്ട് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ച ഈയൊരു മനോഹര ഭവനത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം മുഴുവൻ മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. മുറ്റത്തിന്റെ സൈഡ് വശത്തായി ചെറിയ രീതിയിൽ ഒരു ഗ്രീനറി സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇവിടെ നൽകിയിട്ടുള്ള ബോക്സ് മോഡൽ വാൾ വീടിന്റെ മുൻവശം നല്ല രീതിയിൽ ഹൈലൈറ്റ് ചെയ്തു കാണിക്കാനായി സഹായിക്കുന്നു. അവിടെ നിന്നും പടിക്കെട്ടുകൾ കയറി സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ വൈറ്റ് നിറത്തിലുള്ള ടെയിലുകൾ ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നു.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വിശാലമായി തന്നെ ഒരു ലിവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. അവിടെ കോർണർ സൈഡിലായി ഒരു ചെറിയ വാഷ്ബേസിനും ഇടം കണ്ടെത്തിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും, ബെഡ്റൂമുകളിൽ നിന്നും ഒരേ രീതിയിൽ ആക്സസ് ചെയ്യാവുന്ന രീതിയിലാണ് ഇവിടെ ഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുള്ളത്. രണ്ടു ബെഡ്റൂമുകളും അത്യാവശ്യം വലിപ്പം നൽകിക്കൊണ്ട് തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ തുണികളും മറ്റു സാധനങ്ങളും സൂക്ഷിച്ചു വയ്ക്കാനായി ആവശ്യത്തിനുള്ള റാക്കുകളും ബെഡ്റൂമുകളിൽ സജ്ജീകരിച്ചു നൽകിയിരിക്കുന്നു.

വീടിന്റെ മർമ്മ പ്രധാനമായ ഭാഗമായി അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ കൗണ്ടർ ടോപ്പ് ബ്ലാക്ക് നിറത്തിലുള്ള ഗ്രാനൈറ്റ് പാകി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അടുക്കളയുടെ വാളിൽ നൽകിയിട്ടുള്ള ലൈറ്റ് ഗ്രീൻ ടൈലുകളും അതിമനോഹരം തന്നെയാണ്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഈയൊരു വീടിന്റെആകെ നിർമ്മാണ ചിലവ് 11 ലക്ഷം രൂപ മാത്രമാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Credit : DECOART DESIGN

Budget Homehomehome designhome ideasSmall Home
Comments (0)
Add Comment