ഒരു കുടുംബം ഒന്നിച്ച് പണിത സ്വപ്നക്കൂട്!! കയ്യിൽ വലിയ കാശില്ലെങ്കിലും ഇതുപോലൊരു മനോഹര വീട് നിങ്ങൾക്കും സ്വന്തമാക്കാം!! | 1100 Sqft Low Budget Home

1100 Sqft Low Budget Home : സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അത് സ്വപ്നത്തിൽ കണ്ട രീതിയിലുള്ള ഒരു വീട് തന്നെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും മനസ്സിൽ ഉദ്ദേശിച്ച രീതിയിലുള്ള വീട് ആയിരിക്കില്ല പണിതു കഴിഞ്ഞു വരുമ്പോൾ കാണാൻ സാധിക്കുക. അതുകൊണ്ട് മനസ്സിൽ കണ്ട രീതിയിൽ തന്നെ ഒരു വീട് പണിയാനായി അച്ഛനും മക്കളും ചേർന്ന് നടത്തിയ ഒരു വലിയ ശ്രമമാണ് ഈ മനോഹരമായ ഭവനം.വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

അകത്തും പുറത്തും ഒരുപാട് പുതുമ നിറച്ചു കൊണ്ടാണ് ഈയൊരു മനോഹരമായ വീട് നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. പച്ചപ്പ് നിറച്ച താഴ്വരകളും, ഒരു ഏറുമാടവും, താമരക്കുളവും അത്ഭുതം നിറഞ്ഞ കാഴ്ചകളാണ് സമ്മാനിക്കുക. ഇത്രയും സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് ഈ വീടിന്റെ മുഴുവൻ പണിയും നടത്തിയത് വീടിന്റെ ഉടമസ്ഥനും, മക്കളും ചേർന്നാണ് എന്ന് പറഞ്ഞാൽ അവിശ്വസനീയമായ ഒരു കാര്യം തന്നെയായിരിക്കും അത്.

അത്ഭുതങ്ങൾ നിറഞ്ഞ മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്ക് ആണ്.വീടിന്റെ പുറംഭാഗത്ത് മാത്രമല്ല അകത്തും ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ് നിൽക്കുന്നുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു. അവിടെ ടൈലുകൾ പതിച്ചതെല്ലാം വീട്ടു ഉടമസ്ഥൻ തന്നെയാണ്. ലിവിങ് ഏരിയയിൽ നിന്നും രണ്ട് പടി കയറിയാണ് അടുക്കള,ഡൈനിങ് ഏരിയ എന്നിവക്കെല്ലാമുള്ള ഇടം കണ്ടെത്തിയിട്ടുള്ളത്.

അതുപോലെ കോർണർ സൈഡിലായി ഒരു വാഷ്ബേസിനും സെറ്റ് ചെയ്തു നൽകിയിരിക്കുന്നു.ലിവിങ് ഏരിയയുടെ സൈഡിലാണ് ബെഡ്റൂമുകൾക്കുള്ള ഇടം കണ്ടെത്തിയിരിക്കുന്നത്. ആധുനിക രീതിയിലും അല്ലാതെയും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ വീട്ടിലെ കിച്ചൻ ഒരുക്കിയിട്ടുള്ളത്. അതിനാൽ തന്നെ ഒരു സാധാരണ അടുപ്പും ഇവിടെ നൽകിയിരിക്കുന്നു. വീടിന്റെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിൽ വീട്ടിൽ നിന്നും കുറച്ചു മാറിയാണ് ഒരു ഏറുമാടം സജ്ജീകരിച്ചു നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഒരുപാട് അത്ഭുതങ്ങൾ ഒളിപ്പിച്ചു വെച്ച ഈയൊരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : come on everybody

beautiful housedream househouselow budjet houseNew House
Comments (0)
Add Comment