1200 Sqft 3 BHK Home In 4.5 Cent For 14.5 Lakh : വീട് നിർമ്മിക്കാനായി ഒരുങ്ങുമ്പോൾ മിക്കപ്പോഴും വില്ലനായി മാറുന്നത് സ്ഥല പരിമിതിയാണ്. ഉദ്ദേശിച്ച ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീട് പണിയണമെങ്കിൽ സ്ഥലം അതിനനുസരിച്ച് ആവശ്യമാണ്. എന്നാൽ വീടുവയ്ക്കാനായി ഒരു സ്ഥലം വാങ്ങി അത് ചെയ്യുമ്പോൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ കാര്യങ്ങൾ നിൽക്കണമെന്നില്ല. അത്തരം സാഹചര്യത്തിൽ മനസ്സിൽ ഉദ്ദേശിച്ച അതേ രീതിയിൽ വെറും നാലര സെന്റ് സ്ഥലത്ത് ഒരു വീട് എങ്ങിനെ നിർമിക്കാമെന്ന് കാണിച്ചു തരികയാണ് ഈ വീട് .വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
വളരെ കുറഞ്ഞ സ്ഥലത്താണ് വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിലും മുറ്റം തന്നെ വിശാലമായ രീതിയിൽ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.അവിടെനിന്നും സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ അതിഥികൾ വരുമ്പോൾ സ്വീകരിക്കാൻ ആവശ്യമായ രീതിയിൽ ഇരിപ്പിടം സജ്ജീകരിച്ച് നൽകിയിരിക്കുന്നു.പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഇടതുവശത്തായി ഒരു ലിവിങ് ഏരിയയ്ക്ക് ഇടം നൽകിയിട്ടുണ്ട്. അവിടെനിന്നും അല്പം മാറിയാണ് സ്റ്റെയർകെയ്സ് നൽകിയിട്ടുള്ളത്.സ്റ്റെയർകേസിന്റെ താഴെ ഭാഗം ഒരു കോമൺ ടോയ്ലറ്റിനുള്ള ഇടമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ലിവിങ് ഏരിയയിൽ നിന്നും അല്പം മുന്നോട്ട് നടക്കുമ്പോൾ കുറച്ച് മാറി ഡൈനിങ് ഏരിയ നൽകിയിട്ടുണ്ട്.ഇവിടെ ഒരു ഷോക്കേസും സെറ്റ് ചെയ്തു നൽകിയിരിക്കുന്നു.ഡൈനിങ് ഏരിയയുടെ വലത് ഭാഗത്തായി വിശാലമായ ഒരു ബെഡ്റൂം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഡ്രസ്സിംഗ് യൂണിറ്റ് ഉൾപ്പെടെ ആവശ്യമുള്ള അത്രയും വാർഡ്രോബുകൾ നൽകിയിരിക്കുന്നു. ലിവിങ്ങിന്റെ മറുവശത്തായാണ് രണ്ടാമത്തെ ബെഡ്റൂമും നൽകിയിട്ടുള്ളത്. അവിടെ നിന്നും പ്രവേശിക്കുന്നത് വിശാലമായ കിച്ചണിലേക്കാണ്.പാത്രങ്ങളും മറ്റും അടുക്കി വക്കാൻ ആവശ്യമായ റാക്കുകളെല്ലാം ഇവിടെ നല്ല രീതിയിൽ നൽകിയിട്ടുണ്ട്. അവിടെനിന്നും പുറത്തേക്ക് ഒരു ചെറിയ വർക്ക് ഏരിയയും നൽകിയിട്ടുണ്ട്.
സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് എത്തുമ്പോൾ അവിടെയും ഒരു ബെഡ്റൂമിനായി ഇടം കണ്ടെത്തിയിരിക്കുന്നു.ഇത്തരത്തിൽ ഒരു വീടിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ച ഈയൊരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 14.5 ലക്ഷം രൂപയാണ്. 1200 സ്ക്വയർ ഫീറ്റാണ് വീടിന്റെ ആകെ വിസ്തൃതി.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : REALITY _One