ചെറിയ ബജറ്റിലും സ്വന്തമായി ഒരു മനോഹര വീട് പണിയാം! വെറും 3.75 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഈ കുഞ്ഞൻ വീടിന്റെ ഡിസൈൻ കണ്ടാൽ ആരും ഇഷ്ടപ്പെടും! | 3.75 Lakh Compact Budget Home

3.75 Lakh Compact Budget Home : സ്വന്തമായി ഒരു വീട് വേണമെന്നത് എല്ലാ സാധാരണക്കാരുടെയും സ്വപ്നമാണ്. എന്നാൽ മിക്കപ്പോഴും കയ്യിലുള്ള പൈസ മാത്രം ഉപയോഗിച്ച് അത്തരത്തിൽ ഒരു വീട് പണിയാൻ സാധിക്കില്ല എന്നതാണ് മിക്ക ആളുകളും ചിന്തിക്കുന്നത്. അതിനായി ബാങ്കുകളിൽ നിന്നും ഉയർന്ന പലിശയ്ക്ക് കടമെടുത്ത് പിന്നീട് ഒരു വലിയ ബാധ്യത ഉണ്ടാക്കാൻ പലർക്കും താല്പര്യമില്ല. അത്തരം ആളുകൾക്ക് മാതൃകയാക്കാവുന്ന ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകളിലേക്ക് കടക്കാം.

വെറും 750 സ്ക്വയർ ഫീറ്റിൽ ഒരു വീടിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര ഭവനത്തിന് കാഴ്ചകളാണ് ഇവിടെ വിശദമാക്കുന്നത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി മീഡിയം സൈസിൽ ഒരു ഗേറ്റ് നൽകിയിട്ടുണ്ട്. ഗേറ്റ് തുറന്നാൽ എത്തിച്ചേരുന്നത് മെറ്റൽ പാകിയ മുറ്റത്തേക്കാണ്. ഇവിടെ നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി കുറച്ച് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചിരിക്കുന്നു. കൂടാതെ വീടിന്റെ പ്രവേശന ഭാഗത്തിന്റെ ഇരുവശത്തുമായി പച്ചപ്പുകൾ നിറയ്ക്കാനും വീട്ടുകാർ മറന്നിട്ടില്ല.

ഒരു ചെറിയ സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് മീഡിയം സൈസിൽ നൽകിയിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ്. അതിഥികൾ വന്നാൽ സ്വീകരിക്കാനായി ഇവിടെ ചെറിയ ഒരു സോഫ നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഓപ്പൺ സ്റ്റൈലിൽ അടുക്കളയും നൽകിയിട്ടുള്ളത്. അടുക്കളയിൽ തന്നെ ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണവും നൽകിയിട്ടുണ്ട്. വീടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കാനായി ജനാലകൾ നൽകിയിട്ടുള്ളതും ഈ വീട്ടിലെ ശ്രദ്ധേയമായ കാഴ്ചകളിൽ ചിലതാണ്.

ലിവിങ് ഏരിയയുടെ മറുവശത്തായി ഒരു ബെഡ്റൂം, ബാത്റൂം എന്നിവ നൽകിയിട്ടുണ്ട്. ഈ വീട്ടിൽ ഏറ്റവും ചിലവ് നൽകി നിർമ്മിച്ചിട്ടുള്ള ഒരു ഭാഗം ടോയ്ലറ്റ് തന്നെയാണ്. അത്യാവിശ്യം വിശാലമായി തന്നെയാണ് ഈ ഒരു ഭാഗം നൽകിയിട്ടുള്ളത്. ബെഡ്റൂമിലും സാധനങ്ങൾ വയ്ക്കാനും ബെഡിനുമുള്ള ഇടം പ്രത്യേകമായി നൽകിയിരിക്കുന്നു. ഇത്തരത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മനോഹരമായി പണിതുയർത്തിയ ഈ ഒരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : IypeVallikadan

beautiful househomehome designhome ideasHome Video
Comments (0)
Add Comment