5 Cent Low Budget Home For 9.72 Lakh : വളരെ കുറഞ്ഞ വിസ്തൃതിയിലും മനോഹരമായ ഒരു വീട് ആവശ്യങ്ങൾക്ക് അനുസൃതമായി വേണമെങ്കിൽ നിർമ്മിക്കാവുന്നതാണ്. പ്രത്യേകിച്ച് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി മാറുന്ന ഇടങ്ങളിൽ ഇത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കാവുന്നതാണ്. അതും മനസ്സിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെ. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് നിർമ്മിച്ച മുനീർ എന്ന വ്യക്തിയുടെ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അടുത്തറിയാം.
വെറും 5 സെന്റ് സ്ഥലത്ത് കണ്ടമ്പററി സ്റ്റൈലിലാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. മെറ്റൽ പാകിയ മുറ്റത്ത് നിന്നും വീടിന്റെ മുൻവശത്തേക്ക് നോക്കുമ്പോൾ ഏറ്റവും അട്രാക്ഷൻ നൽകുന്നത് സൈഡ് വശത്തിലായി ബോക്സ് രൂപത്തിൽ നൽകിയിരിക്കുന്ന ആർക്കിടെക്ട് രീതിയാണ്. ഇവിടെ വാൾ ഹൈലൈറ്റ് ചെയ്യാനായി റെഡ്,വൈറ്റ് നിറങ്ങളിലുള്ള പെയിന്റിംഗ് കോമ്പിനേഷനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
വീടിന്റെ സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ ലൈറ്റ് ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ഒരു ചെറിയ ബെഞ്ചും നൽകിയിട്ടുണ്ട്. അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലീവിങ് കം ഡൈനിങ് ഏരിയയാണ് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ ഒരു ദിവാൻ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ ഒരു ചെറിയ ഡൈനിങ് ടേബിൾ അറേഞ്ച് മെന്റ് സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. അതിനോട് ഓപ്പോസിറ്റ് ആയി ഒരു വാഷ് ഏരിയ, വാൾ ഹൈലൈറ്റ് ചെയ്താണ് നൽകിയിട്ടുള്ളത്.
ഇവിടെനിന്നും സൈഡ് വശത്തായി ഒരു സ്റ്റെയർകെയ്സ് സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. അതിനോട് ചേർന്നാണ് കോമൺ ബാത്റൂം നൽകിയിട്ടുള്ളത്. വിശാലമായ രണ്ടു ബെഡ്റൂമുകളോട് കൂടിയ ഈയൊരു വീട്ടിൽ ഒരു ബെഡ്റൂം അറ്റാച്ചഡ് മാത്രം സൗകര്യത്തോടുകൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ തുണികളും മറ്റും അടുക്കി വയ്ക്കാനായി അത്യാവശ്യം വലിപ്പത്തിൽ തന്നെ വാർഡ്രോബുകളും സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും നേരെ മുൻപോട്ട് പ്രവേശിക്കുമ്പോഴാണ് വിശാലമായ അടുക്കളയ്ക്ക് ഇടം നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ചിട്ടുള്ള വീടിന്റെ ആകെ നിർമ്മാണ ചിലവ് 9.72 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : REALITY _One