5 Cent Unique Budget Home : വീട് നിർമ്മിക്കാനായി ഒരുങ്ങുമ്പോൾ മിക്കപ്പോഴും നേരിടേണ്ടിവരുന്ന ഒരു പ്രധാന പ്രശ്നം സ്ഥല പരിമിതി ആയിരിക്കും. പലർക്കും കുടുംബപരമായി കിട്ടുന്ന ഭൂമിയിൽ ആയിരിക്കും വീട് നിർമ്മിക്കാനായി സാധിക്കുക. എന്നാൽ വീട് പണിയാനായി പ്ലോട്ടിന്റെ അളവ് എടുക്കുമ്പോഴാണ് പല പ്ലാനുകളും അതിന് യോജിക്കില്ല എന്ന കാര്യം മനസ്സിലാക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ വീട് എന്ന സ്വപ്നം പാടെ ഉപേക്ഷിക്കാതെ കൈവശമുള്ള ഭൂമിയിൽ എങ്ങിനെ ഒരു മനോഹരമായ വീട് നിർമിക്കാമെന്ന് കാണിച്ചുതരുകയാണ് ഇവിടെ നൽകിയിട്ടുള്ള ഭവനം. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയ മുറ്റത്ത് നിന്നും നേരെ ചെന്നെത്തുന്നത് അത്യാവശ്യം വലിപ്പം നൽകി നിർമ്മിച്ചിട്ടുള്ള ഒരു സിറ്റൗട്ടിലേകാണ്. അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ, പ്രയർ ഏരിയ എന്നിവയ്ക്ക് എല്ലാം ഇടം കണ്ടെത്തിയിട്ടുണ്ട്. സ്ഥലപരിമിതി ഒരു പ്രശ്നമായത് കൊണ്ട് തന്നെ നീളത്തിലാണ് വീടിന്റെ ആർക്കിടെക്ചർ.
ലിവിങ് ഏരിയയിൽ നിന്നുതന്നെ മുകളിലേക്ക് ഒരു സ്റ്റെയർ കേസ് നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ കോറിഡോറിൽ നിന്നും നേരെ ചെന്നെത്തുന്നത് ഒരു ഡൈനിങ് ഏരിയയിലേക്കാണ്. അവിടെനിന്നും മുൻപോട്ട് പ്രവേശിക്കുമ്പോൾ വീടിന്റെ അടുക്കള നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. വീടിന്റെ താഴെഭാഗത്ത് അത്യാവശ്യം വിശാലമായി തന്നെ ഒരു ബെഡ്റൂമിനും ഇടം കണ്ടെത്തിയിട്ടുണ്ട്.
സ്റ്റെയർകെയ്സ് കയറി ടോപ്പ് ഫ്ലോറിൽ എത്തുമ്പോൾ രണ്ട് ബെഡ്റൂമുകളും ഒരു ചെറിയ ബാൽക്കണിയും സെറ്റ് ചെയ്തു നൽകിയിരിക്കുന്നു. അത്യാവശ്യം വിശാലത നൽകിക്കൊണ്ട് തന്നെയാണ് രണ്ടു ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ വീടുപണിയാനായി സ്ഥലപരിമിതി ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുന്ന ഈയൊരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : DECOART DESIGN