നീര് വേദന മാറ്റാനും ഞരമ്പുകൾ ബലം കൂട്ടാനും ഇവ ചേർത്ത വെള്ളത്തിൽ കാൽ 5 മിനിട്ട് മുക്കിവെക്കൂ…ഈ അത്ഭുത വെള്ളത്തെ കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! | 5-Minute Foot Soak for Pain Relief

5-Minute Foot Soak for Pain Relief : ശരീരം മുഴുവൻ വേദന. എപ്പോഴും വേദനസംഹാരികളെ ആശ്രയിക്കുകയാണോ? എങ്കിൽ ചിലവ് കുറഞ്ഞ രീതിയിൽ ഇതൊന്ന് ചെയ്ത് നോക്കൂ.. ചർമ്മത്തിൽ ഭയങ്കരമായ ചൊറിച്ചിൽ, ചുട്ടു പുകച്ചിൽ, ശരീരത്തിൽ പല ഭാഗങ്ങളിലായി നീരിറക്കം തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഒരു കുളിയിലൂടെ നിങ്ങൾക്ക് ആശ്വാസം നേടാം എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതെങ്ങനെയെന്ന് നോക്കാം.
കുളിക്കുന്ന സമയം വെള്ളത്തിലേക്ക് അല്പം നാൽപ്പാമരപ്പട്ട ചേർക്കുന്നതാണ് ഒന്നാമത്തെ മാർഗം.

രക്തപിത്ത വികാരങ്ങളെ ശമിപ്പിക്കാൻ നല്ലതാണിത്. കഷായ സ്വഭാവവും, ശീതഗുണവുമുള്ളതിനാൽ ചർമ്മദോഷം കുറക്കാൻ ഇത് സഹായിക്കും. ഇരുപത് മുതൽ മുപ്പത് ഗ്രാം വരെ മരത്തിന്റെ ചീളുകൾ ആയിട്ട് ഇത് കിട്ടും. അത് കിഴി കെട്ടി മൂന്നോ, അഞ്ചോ ലിറ്റർ വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. ഇനി പിറ്റേ ദിവസം കുളിക്കുന്ന വെള്ളത്തിലിത് ചേർക്കാം. കുറച്ച് ഇലകൾ കൂടെ ഇതിനോടൊപ്പം ചേർക്കുന്നത് ഉത്തമമാണ്.

പഴുത്ത പ്ലാവില മൂന്നെണ്ണവും, ഒരുപിടി പേരയിലയും, വാതംകൊല്ലിയിലയും , ഒരുപിടി ആര്യവേപ്പിന്റെ ഇലയും ,ഒരു ചിരട്ടയും , മച്ചിങ്ങയും ചേർക്കുന്നത് വളരെ നല്ലതാണ്.നീർക്കെട്ടിനെ നിഷ്പ്രയാസം മാറ്റാൻ ഇത് സഹായിക്കും. കഠിന വേദന ശമിപ്പിക്കാൻ ഇത് പോലൊരു മാർഗം വേറെയില്ല. ചില ഭാഗങ്ങളിൽ മാത്രമാണ് നിങ്ങൾക്ക് വേദനയെങ്കിൽ മുരിങ്ങയുടെ ഇലയോടൊപ്പം കല്ലുപ്പും കൂടെ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി വേദന ഉള്ള ഭാഗത്ത് വെച്ച് ഒരു കോട്ടൺ തുണി കൊണ്ട് നന്നായി കെട്ടി വെച്ചാൽ മതി.

ഒരു മണിക്കൂർ എങ്കിലും ഇങ്ങനെ കെട്ടിവെക്കണം. അതുപോലെ, ചിട്ടയായ ജീവിതം നയിക്കുന്നതിലൂടെ ഇൻഫ്ലമേഷൻ കുറക്കാൻ സഹായിക്കുന്നതാണ്. ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത് വളരെ സാധാരണമായിട്ടുള്ള കാര്യമാണ്. പരിക്കോ, അണുബാധയോ ഉണ്ടാവുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവീധാനത്തിന്റെ സ്വഭാവികമായിട്ടുള്ള പ്രതിരോധ മാർഗമാണിത്. നീർക്കെട്ടുകളെ ഭയക്കേണ്ടതില്ലെങ്കിലും അവ കൃത്യമായി തിരിച്ചറിയേണ്ടത് പ്രധാനമാണ്. അതിനാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് നീർക്കെട്ടിൽ നിന്ന് മുക്തി നൽകാൻ സഹായിക്കും. Credit :
Ayurcharya

HealthLeg PainLegsMuscle PainPain
Comments (0)
Add Comment