കുറഞ്ഞ സ്ഥലത്ത് വീട് പണിയണമോ!! ചുരുങ്ങിയ ചിലവിൽ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചൊരു മനോഹര വീട്! | 600 Sqft Home Build In 2.5 Cent

600 Sqft Home Build In 2.5 Cent : വീട് നിർമ്മാണത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് പ്ലോട്ടിന്റെ വലിപ്പം. മിക്കപ്പോഴും ഉദ്ദേശിച്ച രീതിയിൽ ഒരു വീട് പണിയുന്നതിന് അനുസൃതമായി പ്ലോട്ട് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്യാവശ്യം വിശാലമായി തന്നെ ഒരു വീട് നിർമ്മിക്കാൻ വെറും രണ്ടര സെന്റ് സ്ഥലം മാത്രം മതിയെന്ന് കാണിച്ചു തരികയാണ് ഈ ഒരു മനോഹര ഭവനത്തിന് കാഴ്ചകൾ.

ചെറിയ ഒരു മുറ്റവും, അവിടെനിന്നും പ്രവേശിക്കുന്ന ഭാഗത്തായി ഒരു ചെറിയ സിറ്റൗട്ടും നൽകി കൊണ്ടാണ് വീടിന്റെ മുൻവശം ഒരുക്കിയിട്ടുള്ളത്. 600 സ്ക്വയർ ഫീറ്റാണ് വീടിന്റെ ആകെ വിസ്തൃതി. സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്ന പടിക്കെട്ടിന്റെ ഒരു വശത്തായി ലാറ്ററേറ്റ് ഫിനിഷിങ്ങിൽ ഉള്ള ഒരു തൂണും നൽകിയിട്ടുണ്ട്. അവിടെ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ പരിമിതികളിൽ നിന്നുകൊണ്ടു തന്നെ മനോഹരമായി സജ്ജീകരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.

അവിടെ ഒരു കോഫി ടേബിൾ, സോഫ എന്നിവ നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ മറുവശത്തായി ഒരു ഡൈനിങ് ഏരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. ഇവിടെ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകിക്കൊണ്ട് വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ബെഡ്റൂമുകളാണ് വീടിനുള്ളത്. അതിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്.

പ്രധാന ബെഡ്റൂമിൽ തുണികളും മറ്റ് സാധനങ്ങളും അടുക്കിവെക്കാനായി വാർഡ്രോബുകൾ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. അത്യാവശ്യം വിശാലതയും വലിപ്പവും നൽകിക്കൊണ്ട് തന്നെയാണ് രണ്ടാമത്തെ ബെഡ്റൂമും ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് മനോഹരമായി സജ്ജീകരിച്ചു കൊണ്ടാണ് വീടിന്റെ അടുക്കള നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : PADINJATTINI

beautiful housedream househouselow budjet houseNew House
Comments (0)
Add Comment