ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ കുറഞ്ഞ ബജറ്റിലും മനോഹരമായൊരു വീട് സ്വന്തമാക്കാം! വെറും 9 ലക്ഷം രൂപയ്ക്ക് ഫർണിച്ചർ ഉൾപ്പെടെ പണി പൂർത്തിയാക്കിയ ഈ 700 സ്ക്വയർഫീറ്റ് വീട് കണ്ടുനോക്കൂ! | 700 Sqft Affordable Home For 9 Lakh

700 Sqft Affordable Home For 9 Lakh : ചിലവ് കുറച്ച് അതിമനോഹരമായി ഒരു വീട് പണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാനായി എല്ലാവിധ കടമ്പകളും കടക്കാൻ നമ്മളിൽ മിക്ക ആളുകളും തയ്യാറായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന കുറഞ്ഞ ചിലവിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ച ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.

വീടിന്റെ പുറംഭാഗവും അകവും ഒരേ രീതിയിൽ മനോഹരമാക്കി കൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം മുഴുവൻ പൂഴിമണൽ നിറഞ്ഞുനിൽക്കുന്നതിനാൽ അത് ഒരു പ്രത്യേക ഭംഗി തന്നെ വീടിന് നൽകുന്നു. അവിടെ നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. അവിടെ ചുമരിൽ നൽകിയിട്ടുള്ള ടെക്സ്ചർ വർക്കുകൾ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റും. പെയിന്റിങ്ങ് വർക്കിന് വളരെയധികം ശ്രദ്ധ നൽകി കൊണ്ടാണ് ഈ ഒരു വീട് ഡിസൈൻ ചെയ്തിട്ടുള്ളത്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ ഒരു ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നു. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ഒരു സോഫ സെറ്റ്, ടിവി യൂണിറ്റ് എന്നിവയെല്ലാം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ ഒരു കോർണർ സൈഡിലായി പ്രയർ ഏരിയ നൽകിയിരിക്കുന്നു. മറ്റൊരു കോർണർ സൈഡിലായി ഒരു ചെറിയ വാഷ് ഏരിയയും നൽകിയിട്ടുണ്ട്. അതിന്റെ തൊട്ടടുത്തായി ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നു.

എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഇവിടുത്തെ രണ്ട് ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. വായുവും വെളിച്ചവും വീട്ടിനകത്തേക്ക് നല്ല രീതിയിൽ പ്രവേശിക്കുന്നതിനായി ജനാലകൾ അതിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ബെഡ്റൂമുകളിൽ നൽകിയിട്ടുള്ള വാൾ ടെക്സ്ചറുകളും അതിമനോഹരമാണ്. അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ടുതന്നെയാണ് വീടിന്റെ അടുക്കള ക്രമീകരിച്ചിട്ടുള്ളത്. അടുക്കളയോട് ചേർന്ന് തന്നെ ഒരു ചെറിയ വർക്കേരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി നിർമിച്ചിട്ടുള്ള ഈ ഒരു വീടിന്റെ നിർമ്മാണ ചിലവ് 9 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : PADINJATTINI

Budget Homehomehome designhome ideasHome Video
Comments (0)
Add Comment