940 Sqft Modern home in 5 Cent : പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ വീട്ടിലെ അംഗങ്ങളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകുക എന്നത് വളരെയധികം പ്രാധാന്യമേറിയ ഒരു കാര്യമാണ്. അത്തരത്തിൽ വീട്ടിലുള്ളവരുടെ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ട് കുറഞ്ഞ ചിലവിൽ അതിമനോഹരമായി പണിതെടുത്ത ഒരു ഭവനത്തിന്റെ കാഴ്ചകളിലേക്ക് കടക്കാം.
നൂതന ശൈലിയിലുള്ള ഡിസൈനിൽ പുറംമോടിക്കും അകത്തെ ആവശ്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു വീടാണ് ഇത്. മണ്ണിട്ട് പാകിയ മുറ്റത്ത് നിന്നും നോക്കുമ്പോൾ ഇടത് ഭാഗത്തായി ഒരു വലിയ ബോക്സ് ഷേപ്പ് ആർക്കിടെക്ചർ നൽകിയിട്ടുണ്ട്. അതിനോട് ചേർന്നാണ് ഒരു ചെറിയ സിറ്റൗട്ട് നൽകിയിട്ടുള്ളത്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി രണ്ട് ചെയറുകൾ നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ ഒരു എൽ ഷേപ്പിലുള്ള സോഫ അതിഥികളെ സ്വീകരിക്കാനായി സജ്ജീകരിച്ചിരിക്കുന്നു.
ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി കൊണ്ടാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഡൈനിങ് ഏരിയയിൽ നിന്നും സൈഡിലൂടെ ഒരു നീണ്ട വരാന്ത നൽകി അതിന്റെ കോർണർ സൈഡിലായി ഒരു വാഷ്ബേസിനും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾക്കുമായി ഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുള്ളത് ഈ ഒരു വാഷ് കൗണ്ടറിനോട് ചേർന്നാണ്.
അത്യാവശ്യം വിശാലമായി തന്നെയാണ് വീട്ടിലെ മൂന്നു ബെഡ്റൂമുകളും നൽകിയിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളിലും ചെറിയ രീതിയിലുള്ള ഇന്റീരിയർ വർക്കുകളും നൽകിയിട്ടുണ്ട്. എപ്പോക്സി ഫിനിഷിംഗിലുള്ള ടൈലുകളാണ് ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മൂന്നാമത്തെ ബെഡ്റൂമായ മാസ്റ്റർ ബെഡ്റൂമിൽ എല്ലാവിധ സൗകര്യങ്ങളോടും ഒപ്പം ഒരു അറ്റാച്ച്ഡ് ബാത്ത്റൂം ഫെസിലിറ്റിയും നൽകിയിട്ടുണ്ട്. അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഇവിടെ വാർഡ്രോബുകൾ നിർമ്മിക്കാനായി അലുമിനിയമാണ് ഉപയോഗിച്ചിട്ടുള്ളത്. അടുക്കളയോട് ചേർന്ന് തന്നെ ഒരു ചെറിയ വർക്കേരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : PADINJATTINI