Budget Modern Home In 6 Cent : സ്വന്തമായി ഒരു വീട് വയ്ക്കുമ്പോൾ നൂതന ശൈലിയിലുള്ള ആശയങ്ങളെല്ലാം അതിൽ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ അത്യാധുനിക ആർക്കിടെക്ച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ ചെയ്തെടുക്കാൻ സാധിക്കുമോ എന്നുള്ളതാണ് പലരുടെയും ചിന്ത. അതേസമയം കൃത്യമായ പ്ലാനിങ്ങോടുകൂടി വീട് നിർമ്മിക്കുകയാണെങ്കിൽ മനസ്സിൽ ആഗ്രഹിച്ച അതേ ആശയങ്ങളെല്ലാം വീട് നിർമ്മിക്കുമ്പോൾ അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്ന് കാണിച്ചുതരുകയാണ് ഈ ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ.
വീടിന്റെ പുറംഭാഗം തൊട്ട് തന്നെ മോഡേൺ ശൈലിക്ക് വളരെയധികം പ്രാധാന്യം നൽകി കൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. മനോഹരമായ ടൈലുകൾ പാകി മുറ്റം കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വീടിനോട് ചേർന്നുവരുന്ന മുറ്റത്തിന്റെ ഒരറ്റത്തായി അല്പം പച്ചപ്പിനും ഇടം കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്നും പടികെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. സിറ്റൗട്ടിന്റെ വലതുവശത്തായി വീടിനെ ഹൈലൈറ്റ് ചെയ്തു കാണിക്കുന്ന രീതിയിൽ ഒരു ബോക്സ് രൂപത്തിലുള്ള എലിവേഷൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ വായു സഞ്ചാരവും, വെളിച്ചവും ലഭിക്കാനായി ജനാലകൾ നല്ല രീതിയിൽ ക്രമീകരിച്ചു നൽകിയിരിക്കുന്നു. വീടിന്റെ ഇന്റീരിയറിൽ മിനിമലിസ്റ്റിക് ശൈലിയാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന് ചേർന്ന് നിൽക്കുന്ന രീതിയിൽ ഒരു ടിവി യൂണിറ്റ്,സോഫ സെറ്റ് എന്നിവയും നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും അല്പം മുൻപോട്ട് നടക്കുമ്പോൾ ഒരു ചെറിയ സ്റ്റെയർ ഏരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു.
അതിന്റെ താഴ്ഭാഗത്തായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്. അവിടെ നിന്നും പ്രവേശിക്കുന്നത് മീഡിയം സൈസിൽ ക്രമീകരിച്ചിട്ടുള്ള ഒരു ഡൈനിങ് ഏരിയയിലേക്കാണ്. ഇവിടെയും വായു സഞ്ചാരം ലഭിക്കുന്നതിനായി ജനാലകൾ ക്രമീകരിച്ച് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ ഇരുവശത്തുമായി 2 ബെഡ്റൂമുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ ഒരെണ്ണം കിഡ്സ് ബെഡ്റൂം എന്ന രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. മോഡേൺ ശൈലിയിൽ എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ അടുക്കള ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ ട്രഡീഷണൽ രീതിയിലുള്ള അടുപ്പും മറ്റും നൽകി ഒരു ചെറിയ വർക്ക് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ 1100 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമുകളോട് കൂടി നിർമിച്ചിട്ടുള്ള ഈയൊരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Suneer media