കയ്യിൽ വെറും 12 ലക്ഷം രൂപ മാത്രം മതി.. ഇതുപോലൊരു കൊച്ചു സ്വർഗ്ഗം നിങ്ങൾക്കും സ്വന്തമാക്കാം!! കണ്ടുനോക്കൂ എല്ലാ പണികളും കഴിഞ്ഞ ഈ മനോഹര വീട്!! | Low Budget Single Story Home built 12 Lakh

Low Budget Single Story Home built 12 Lakh : ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഉദ്ദേശിച്ച ബഡ്ജറ്റിൽ ഒരു വീട് പണിതെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യത്തിൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കി ഒരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരികയാണ് ഇവിടെ പരിചയപ്പെടുത്തുന്ന മനോഹര ഭവനത്തിന്റെ വീട്ടുടമ. അത്തരത്തിലുള്ള ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.

വീടിന്റെ പ്രധാന ഹൈലൈറ്റ് തന്നെ പുറത്തു നിന്നും നോക്കുമ്പോൾ കാണുന്ന ഒരു ഹൈലൈറ്റ് ചെയ്ത വാളാണ്. ഡാർക്ക് ഗ്രീൻ നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാളിൽ സ്പോട്ട് ലൈറ്റുകൾ നൽകി മനോഹരമാക്കിയിരിക്കുന്നു. വൈറ്റ് ഡാർക്ക് ഗ്രീൻ നിറത്തിലാണ് വീടിന്റെ മുൻവശത്തെ വാളുകളെല്ലാം പെയിന്റ് ചെയ്തു നൽകിയിട്ടുള്ളത്. മണ്ണിട്ട മുറ്റത്ത് നിന്നും സ്റ്റെപ്പുകൾ കയറിയാണ് സിറ്റൗട്ടിലേക്ക് എത്തിച്ചേരുക. ഇവിടെയെല്ലാം ഫ്ളോറിങ്ങിനായി മാർബിളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യം വലിപ്പം നൽകി നിർമ്മിച്ചിട്ടുള്ള സിറ്റൗട്ടിൽ അതിഥികളെ സ്വീകരിക്കാനായി 2 ചെയറുകളാണ് നൽകിയിട്ടുള്ളത്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വിശാലമായ രീതിയിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ഒരു ഡൈനിങ് കം ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ മീഡിയം സൈസിലുള്ള ഒരു സോഫ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു ഡൈനിങ് ഏരിയ എന്നിവ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും മുൻപോട്ട് പ്രവേശിക്കുമ്പോൾ ഒരു സ്റ്റെയർ ഏരിയ അതിനു താഴെയായി വാഷ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. രണ്ടു ബെഡ്റൂമുകളാണ് വീടിനുള്ളത്. വിശാലമായ രീതിയിൽ തന്നെയാണ് രണ്ടു ബെഡ്‌റൂമുകളും സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് നൽകിയിട്ടുള്ളത്. വാഷ് എരിയയുടെ സൈഡ് വശത്തായി ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നു.

ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട്ടിലെ അടുക്കള നിർമ്മിച്ചിട്ടുള്ളത്.അതോടൊപ്പം തന്നെ ഒരു ചെറിയ വർക്ക് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. വീടിന്റെ പുറത്തായി ഒരു കോമൺ ടോയ്ലറ്റ് കൂടി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 12 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Dream Line

beautiful housedream househouselow budjet houseNew House
Comments (0)
Add Comment