Severe knee pain will go away : രാവിലെ എഴുന്നേറ്റത് മുതൽ തുടങ്ങും നശിച്ച മുട്ടുവേദന, പരിഹാരമുണ്ട്.കഠിനമായ മുട്ടുവേദനയുണ്ടോ എപ്പോഴും? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ..ഒരു പ്രായം കഴിഞ്ഞാൽ എല്ലാ ആളുകളും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് മുട്ടുവേദന. വീട്ടുജോലി ചെയ്യുന്ന സ്ത്രീകളിലും, ഒരുപാട് നേരം നിന്ന് ജോലി ചെയ്യുന്നവരിലും കൂടുതലായി കാണുന്ന പ്രശ്നമാണിത്. എന്നാൽ ഈയൊരു മാർഗം സ്വീകരിച്ച് നോക്കൂ.. മുട്ട് വേദനയിൽ നിന്ന് അധിവേഗമിത് ആശ്വാസം നൽകും.
അതിയായി അല്പം കടുക് എടുക്കുക. ശേഷം അത് വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇനി ഒരു പതിനഞ്ച് മിനിറ്റ് നേരം മുട്ടിൽ ഇത് ചേർത്തു വെക്കുക. ഇളം വെയിൽ കൊള്ളിക്കാനും ശ്രദ്ധിക്കണം. ചിലർക്ക് കടുക് പറ്റാറില്ല. ഇതൊരു എരിച്ചിൽ ഉണ്ടാക്കാറുണ്ട്. അങ്ങനെ ഉള്ളവർക്ക് എരിക്കില എണ്ണയിൽ ചൂടാക്കി അത് വെച്ച് കൊടുത്താൽ മതി. ഇത് മുട്ട് വേദന കുറക്കാനും ഉള്ളിലെ നീർക്കെട്ട് ഇല്ലാതാക്കാനും സഹായിക്കും.
നന്നായി വെള്ളം കുടിക്കാനും, പത്ത് പതിനഞ്ച് മിനിറ്റ് ദിവസവും നടക്കാനും ശ്രദ്ധിക്കണം. ബ്ലഡ് സർക്കുലേഷൻ കൂട്ടുന്നതിനായി ചെരുപ്പിടാതെ നടക്കുന്നത് നല്ലതാണ്. അതുപോലെ, എള്ളെണ്ണയോ,വെളിച്ചെണ്ണയോ ഉപയോഗിച്ച് മുട്ടിന് മസാജ് ചെയ്യുന്നത് വേദന കുറക്കാൻ സഹായിക്കും. രാവിലെയും വൈകുന്നേരവും ഒരു തോർത്ത് എടുത്ത് ചെറു ചൂടുവെള്ളത്തിൽ മുക്കി വെച്ച് മുട്ടിന് ചുറ്റും കെട്ടി, അതിന് മുകളിലൂടെ നനയാത്ത ഒരു തുണി കെട്ടി വെക്കുന്നത് മുട്ട് വേദനയിൽ നിന്ന് ആശ്വാസം നൽകും.
ഇരുപത് മിനിറ്റ് ചൂടു വെള്ളത്തിൽ കാലിറക്കി വെക്കുന്നതും നല്ലതാണ്. 30 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നമാണ് കാൽസ്യക്കുറവ്. അതിനാൽ ഇതിനുവേണ്ട സപ്ലിമെന്റ്സ് എടുക്കുന്നത് നല്ലതാണ്. നമ്മുടെ ശരീര ഭാരം മുട്ടു വേദനയ്ക്ക് വലിയൊരു ഭീഷണിയാണ്. അതിനാൽ ഹെൽത്തിയായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചീര പോലുള്ള നാരടങ്ങിയ ഭക്ഷണങ്ങൾ, മുട്ട, ചിക്കൻ, മത്സ്യം എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുതുകയും വേണം. credit : Praanah Wellness Center