A place where you need to follow for what happening in world cup

ആഡംബരത്തിന് ഒരു കുറവും വരാതെ മനോഹരമായി ഒരുക്കിയ ഒറ്റനില വീട്! രണ്ട് നില വേണ്ടെന്ന് ആഗ്രഹിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ വീടിന്റെ ഡിസൈൻ സ്വന്തമാക്കാം! | 1100 Sqft Luxury Single Floor Home For 55 Lakh

1100 Sqft Luxury Single Floor Home For 55 Lakh

1100 Sqft Luxury Single Floor Home For 55 Lakh : ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ അല്പം ആഡംബരം വേണമെന്ന് ആഗ്രഹിത്തവരായി ആരെങ്കിലുമുണ്ടാകുമോ.എന്നാൽ ഇത്തരത്തിൽ ആഡംബരത്തിനായി പണം ചിലവഴിക്കുമ്പോൾ അതിനനുസരിച്ചുള്ള സൗകര്യങ്ങളും വീടിന് നൽകാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ആഡംബരത്തിനും സൗകര്യങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.

1100 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ പേയാട് എന്ന സ്ഥലത്താണ്. വീടിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. ഓട്ടോമാറ്റിക് രീതിയിലാണ് വീട്ടിലേക്ക് പ്രവേശിക്കുന്ന ഗെയ്റ്റ് നിർമ്മിച്ചിട്ടുള്ളത്. മുറ്റത്ത് നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ പൂമുഖത്തേക്കാണ്. വീടിന്റെ ഫ്ളോറിങ്ങിൽ പ്രധാനമായും മീഡിയം സൈസിലുള്ള വൈറ്റ് നിറത്തിലുള്ള ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്ലെയിൻ ടൈലുകൾ ഉപയോഗിക്കുന്നതിന് പകരമായി ചെറിയ രീതിയിലുള്ള പ്രിന്റുകളും അവയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. അവിടെ ടിവി യൂണിറ്റ് സെറ്റ് ചെയ്യാനുള്ള എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. അവിടെനിന്നും നേരെ മുൻപോട്ട് നടക്കുമ്പോൾ വിശാലമായ മോഡേൺ ശൈലിയിൽ സജ്ജീകരിച്ചിട്ടുള്ള അടുക്കളയിലേക്കാണ് എത്തിച്ചേരുക. അടുക്കളയോട് ചേർന്ന് തന്നെ ഒരു ഡൈനിങ് ഏരിയയും, വാഷ് ഏരിയയും നൽകിയിട്ടുണ്ട്.

വിശാലമായ മൂന്ന് ബെഡ്റൂമുകളാണ് വീടിന് നൽകിയിട്ടുള്ളത്. ഇതിൽ രണ്ടു ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോട് കൂടിയാണ് നൽകിയിട്ടുള്ളത്. കൂടാതെ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിട്ടുണ്ട്. ബെഡ്റൂമുകളിലെ വാർഡ്രോബുകളെല്ലാം വുഡൻ ഫിനിഷിംഗിലാണ് ചെയ്തെടുത്തിട്ടുള്ളത്. പ്രധാനമായും വൈറ്റ്, വുഡൻ ഫിനിഷിംഗ് തീമിലാണ് വീടിന്റെ എല്ലാ പണികളും ചെയ്തിട്ടുള്ളത്. രണ്ടു ബെഡ്റൂമുകൾ വിശാലമായി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. മൂന്നാമത്തെ ബെഡ്റൂം ഒരു ഗസ്റ്റ് ബെഡ്റൂം എന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. അതിനോട് ചേർന്ന് തന്നെയാണ് കോമൺ ടോയ്‌ലറ്റ് സൗകര്യവും നൽകിയിട്ടുള്ളത്. ഇത്തരത്തിൽ ആഡംബരത്തിന് ഒട്ടും കുറവ് വരുത്താതെ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ നിർമ്മാണ ചിലവ് 55 ലക്ഷം രൂപയാണ്.വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Terra Casa Realtors