A place where you need to follow for what happening in world cup

പ്രകൃതി ഭംഗി ആസ്വദിച്ച് താമസിക്കാം! വെറും 2 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഈ കുഞ്ഞുവീട് കുറഞ്ഞ ചിലവിൽ മനോഹരമായൊരു ഇടം സ്വന്തമാക്കാമെന്ന ആശയം കാണിച്ചുതരുന്നു! | 2 Lakh Budget Friendly Home

2 Lakh Budget Friendly Home

2 Lakh Budget Friendly Home : പഴയ കാലങ്ങളെ വിസ്മരിപ്പിക്കുന്ന രീതിയിൽ അതിമനോഹരമായി പണിതെടുക്കുന്ന കെട്ടിടങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ആധുനിക രീതിയിലുള്ള കെട്ടിടങ്ങളോടാണ് ഇന്ന് എല്ലാവർക്കും താൽപര്യം. അതുകൊണ്ടുതന്നെ വീടിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോഴും മിക്ക ആളുകളും ടൗണിനോട് ചേർന്നുള്ള സ്ഥലങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കോഴിക്കോട് ജില്ലയിൽ പ്രകൃതിയോട് ഇണങ്ങി നിർമ്മിച്ചിട്ടുള്ള ഒരു മനോഹരമായ ക്ലബ്ബ് കെട്ടിടമാണ് ആലേഖ.

അതിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. ചെറുതാണെങ്കിലും പുറമേ നിന്നു തന്നെ വളരെയധികം മനോഹാരിത ആസ്വദിക്കാവുന്ന രീതിയിലാണ് ഈ ഒരു കൊച്ചു കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ഉൾവശം മാത്രമല്ല മുൻഭാഗവും പ്രകൃതി ഭംഗി കൊണ്ട് മനോഹാരിത നിറഞ്ഞുനിൽക്കുന്നു. നാട്ടിലെ ആളുകൾക്ക് ഒത്തുകൂടാൻ ഒരിടം എന്ന രീതിയിലാണ് ഈയൊരു ക്ലബ്ബ് നിർമ്മിച്ചിട്ടുള്ളത്. ഇന്റീരിയർ വർക്കിനൊന്നും കാര്യമായി പ്രാധാന്യം നൽകാതെ എന്നാൽ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ഈ ഒരു കൊച്ചു കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

കെട്ടിടത്തിന്റെ ഏറ്റവും പുറത്തെ കാഴ്ച തന്നെ ഏവരെയും ആകർഷിക്കുന്നതാണ്. പ്രധാന വാതിലിനോട് ചേർന്ന് പുറംഭാഗത്തായി ഒരു ഫുട്ബോൾ സ്റ്റിക്കർ നൽകി മനോഹരമാക്കിയിരിക്കുന്നു.അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹാളിലേക്കാണ് എത്തിച്ചേരുക. ഹാളിന്റെ ഒരു കോർണറിൽ ആയി ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. അതിന്റെ ഇരുവശത്തുമായി പുസ്തകങ്ങൾ വയ്ക്കാനുള്ള അലമാരകൾക്കും ഇടം കണ്ടെത്തിയിട്ടുണ്ട്.

ചുമരുകളിൽ വ്യത്യസ്ത പെയിന്റിങ്ങുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഈയൊരു കെട്ടിടത്തിന്റെ ഫ്ളോറിങ്ങിൽ മാർബിൾ ടച്ചുള്ള ടൈലുകളും, റൂഫിൽ ഓടുകളുമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഈയൊരു മനോഹരമായ കെട്ടിടത്തിന്റെ ആകെ നിർമ്മാണ ചിലവ് 2 ലക്ഷം രൂപ മാത്രമാണ്. കെട്ടിടത്തിന്റെകൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : PADINJATTINI