
ഇതാണ് ഭൂമിയിലെ സ്വർഗ്ഗം! കണ്ണ് തള്ളിപോകും അഡാർ അയിറ്റം! കാടിനുള്ളിൽ 2500 സ്ക്വയർഫീറ്റിൽ പണിത കൊട്ടാരം പോലൊരു അതിമനോഹര വീട്! | 2500 Sqft Modern Contemporary Home In 15 Cent
2500 Sqft Modern Contemporary Home In 15 Cent
2500 Sqft Modern Contemporary Home In 15 Cent : കൊല്ലം ജില്ലയിലെ സുജിത് ഇന്ദു എന്നീ ദമ്പതികളുടെ മനോഹരമായ സ്വർഗ വീടാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. 2500 സ്‌ക്വയർ ഫീറ്റിൽ ഏകദേശം 65 ലക്ഷം രൂപയ്ക്കാണ് വീട് പണിയാൻ ആകെ ചിലവായി മാറിയത്. വീട്, ഇന്റീരിയർ, ലാൻഡ്സ്‌കേപ്പ്, വാൾ തുടങ്ങിയ എല്ലാത്തിനും കൂടിയാണ് ഈയൊരു തുക വന്നിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഇന്റീരിയർ ആൻഡ് എസ്റ്റീരിയർ പണിതു വെച്ചിരിക്കുന്നത്. വീട് മനോഹരമായി പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈയൊരു വീടിന്റെ മാതൃകയാക്കാൻ കഴിയുന്നതാണ്. ഏകദേശം പതിനഞ്ച് സെന്റ് ഭൂമിയിലാണ് ഈയൊരു കിടിലൻ വീട് സ്ഥിതി ചെയ്യുന്നത്. മികച്ച രീതിയിലാണ് ലാൻഡ്സ്‌കേപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. മുറ്റത്ത് മുഴുവൻ ഇന്റർലോക്കാണ് വിരിച്ചിരിക്കുന്നത്.
അതിന്റെ ഇടയിൽ അരിട്ടിഫിഷ്യൽ ഗ്രാസ് വെച്ചുപിടിപ്പിച്ചിരിക്കുന്നത് കാണാൻ കഴിയും. വീടിന്റെ ഇടത്ത് ഭാഗത്തായിട്ടാണ് കാർ പോർച്ച് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് വാഹനങ്ങൾ നിർത്തിടാനുള്ള ഇടം ഈയൊരു കാർ പോർച്ചിൽ ഒരുക്കിട്ടുണ്ട്. മുന്നിൽ തന്നെ പൂന്തോട്ടത്തിനു വേണ്ടി പ്രേത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ദി ഹെവൻ എന്നാണ് വീടിനു പേര് നല്കിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടാണ് സ്വർഗം പോലെയുള്ള വീടിനു കൊടുത്തിരിക്കുന്നത്. പലയിടങ്ങളിൽ പാനൽ ലൈറ്റ്‌സ് കൊടുത്തതിനാൽ രാത്രി സമയങ്ങളിൽ ഭംഗിയേറിയ കാഴ്ചകളാണ് സമ്മാനിക്കുന്നത്. സിറ്റ്ഔട്ടിൽ തന്നെ രണ്ട് പാളികൾ അടങ്ങിയ ഒരു ജാലകവും നല്കിട്ടുണ്ട്. വീടിന്റെ പ്രധാന വാതിൽ വന്നിരിക്കുന്നത് ഡബിൾ ഡോറിലാണ്. കൂടാതെ തേക്കിൻ തടിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇന്റീരിയർ ഡിസൈൻ തന്നെയാണ് വീടിന്റെ ഏറ്റവും വലിയ ആകർഷണം.

ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണാൻ കഴിയുന്നത് ഭംഗിയേറിയ ലിവിങ് ഹാളാണ്. ലിവിങ് ഹാളിന്റെ സീലിംഗ് വരുന്നത് ജിപ്സത്തിലാണ്. കൂടാതെ ടീവി യൂണിറ്റും നമ്മൾക്ക് കാണാം. ഇരിപ്പിടത്തിനായി സോഫയും, സെറ്റിയും, ടീപ്പോയും സജ്ജീകരിച്ചിട്ടുണ്ട്. ജാലകങ്ങളിൽ സ്ലൈഡിങ് ഡോറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വീട്ടിലേക്ക് ആവശ്യത്തിന് വെളിച്ചവും, കാറ്റും ലഭ്യമാകാൻ ഈയൊരു ജാലകം സഹായിക്കുന്നതാണ്. ലിവിങ് ഹാൾ കഴിഞ്ഞാൽ അടുത്തത് തന്നെ കാണാൻ സാധിക്കുന്നത് ഡൈനിങ് ഏരിയയാണ്. വളരേ വിശാലമായിട്ടാണ് ഈയൊരു ഡൈനിങ് ഹാൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഏകദേശം ആർക്ക് പേർക്ക് ഇരിക്കാൻ സാധിക്കുന്ന മേശയും ഇരിപ്പിടവുമാണ് ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്. മാർബിൾ ആണ് ഡൈനിങ് മേശയിൽ വന്നിട്ടുള്ളത്. കണ്ണുകളെ വിസ്മയിപ്പിക്കുന്ന ലൈറ്റുകളാണ് ഈയൊരു ഡൈനിങ്ങ് ഹാളിൽ ഉപയോഗിച്ചിരിക്കുന്നത്.

ഡൈനിങ് ഹാളിന്റെ കോർണർ ഭാഗത്തായി കോർട്ടിയാർഡ് ഡിസൈൻ ചെയ്തിട്ടുണ്ട്. ഡബിൾ ഹൈറ്റിൽ വരുന്ന കോർട്ടിയാർഡീൽ ചെടികൾ എല്ലാം കൊടുത്തിട്ടുള്ളത് കാണാം. കോർട്ടിയാർഡിന്റെ ചുവരിൽ ക്ലാഡിങ് ടൈൽസാണ് പതിപ്പിച്ചത്. ഡൈനിങ് ഏരിയയുടെ ഓപ്പോസിറ്റായിട്ട് വാസ് ബേസ് യൂണിറ്റ് കാണാം. നല്ല രീതിയിലാണ് വാഷ് ബേസ് യൂണിറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ ആയൊരു ഭാഗത്തായി മനോഹരമായി ഒരുക്കിയ പാർട്ടിഷനും നമ്മൾക്ക് കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികളുടെ താഴെയായി സ്റ്റോറേജ് അവശ്യങ്ങൾക്കായി സ്പേസ് ഒഴിവാക്കി ഇട്ടിരിക്കുന്നത് കാണാൻ കഴിയും. മോഡേൺ സ്റ്റൈൽ ലുക്കിലാണ് അടുക്കള ഡിസൈൻ ചെയ്തിട്ടുള്ളത്. വളരെ മികച്ച രീതിയിലാണ് മോഡുലാർ അടുക്കള വന്നിരിക്കുന്നത്.
വിശാലമായ ഈ അടുക്കള ആരും കണ്ടാലും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അത്യാവശ്യം സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുള്ളതിനാൽ നല്ല സൗകര്യമാന് ഉള്ളത്. മാറ്റ് ഫിനിഷ് ടൈൽസാണ് അടുക്കളയിലെ ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. ടോപ്പ് കൗണ്ടറിൽ നാനോ വെയിറ്റിന്റെ പാക്കാണ് നല്കിരിക്കുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് പെരുമാറാനുള്ള സൗകര്യം നമ്മൾക്ക് ഇവിടെ കാണാം. മറ്റ് വീടുകളിലെ അടുക്കളയിൽ കാണാത്ത ഒരു പ്രേത്യേകത നമ്മൾക്ക് ഇവിടെ കാണാം. അടുക്കളയിലെ സീലിങ്ങിൽ ഫാൻ ഘടിപ്പിച്ചിട്ടുള്ളത് അടുക്കള കൈകാര്യം ചെയ്യുന്നവർക്ക് ഉപകാരപ്രദമാണ്കൂ. ടുതൽ വിശേഷങ്ങളും മനോഹരമായ വീടിന്റെ കാഴ്ചകളും അറിയുവാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Credit : Nishas Dream World