
വെറും 3 ലക്ഷം രൂപയ്ക്ക് ആവശ്യമായ സൗകര്യങ്ങളോടെ ഒരുക്കിയ മനോഹരമായ വീട്! സ്വന്തം വീട് എന്ന സ്വപ്നം ഉള്ളവർക്ക് കുറഞ്ഞ ബജറ്റിലും ഇത്തരമൊരു വീട് പണിയാം! | 3 Lakh Affordable Home Design
3 Lakh Affordable Home Design
3 Lakh Affordable Home Design : സാധാരണക്കാരായ ആളുകൾക്ക് ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു വീട് നിർമ്മിക്കുമ്പോൾ അത്യാവശ്യം സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി വരുമ്പോഴേക്കും ബഡ്ജറ്റിൽ ഒതുങ്ങാത്ത അവസ്ഥ പലപ്പോഴും സംഭവിക്കുന്നതാണ്. മാത്രമല്ല വീട് വയ്ക്കാനായി ബാങ്ക് ലോണിനെ ആശ്രയിക്കുമ്പോൾ വലിയ ഒരു തുക പലിശയിനത്തിൽ നൽകേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ കയ്യിലുള്ള പൈസ ഉപയോഗപ്പെടുത്തി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് എങ്ങിനെ നിർമ്മിക്കാമെന്ന് അറിയാനായി തുടർന്ന് വായിക്കാം.
പുറമേ നിന്നു നോക്കുമ്പോൾ ചെറിയ വ്യത്യസ്തത നൽകി കൊണ്ടാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. കല്ലിട്ടു പാകിയ മുറ്റത്തു നിന്നും പൂമുഖത്തേക്ക് നോക്കുമ്പോൾ ഒരേ വലിപ്പത്തിൽ രണ്ട് ഡോറുകളാണ് കാണാനായി സാധിക്കുക. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി ലിവിങ് ഏരിയയ്ക്കൊന്നും പ്രാധാന്യം നൽകാതെ 2 മീഡിയം സൈസിലുള്ള ബെഡ്റൂമുകളാണ് ഇവിടെ നൽകിയിട്ടുള്ളത്. വീടിന്റെ പുറംഭാഗം മുതൽ ഉൾഭാഗം വരെ ഫ്ളോറിങ്ങിനായി മീഡിയം സൈസിലുള്ള ഇളം ക്രീം നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ആദ്യത്തെ ഡോർ തുറന്ന് റൂമിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഒരു ചെറിയ കട്ടിൽ, ടിവി, ഒരു ചെറിയ ടേബിൾ എന്നിവയ്ക്ക് ഇടം കണ്ടെത്തിയിരിക്കുന്നു.ഇവിടെത്തന്നെയാണ് പ്രാർത്ഥനയ്ക്കുള്ള ഇടവും ഒരുക്കിയിരിക്കുന്നത്. വീടിന്റെ മേൽക്കൂര പണിയാനായി സ്റ്റീലും, സാധാരണ ഓടും തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ചുമരുകൾ നിർമ്മിക്കാനായി വി ബോർഡുകൾ ഉപയോഗിച്ചത് വീടിന്റെ നിർമ്മാണ ചിലവ് ചുരുക്കാൻ വളരെയധികം സഹായിച്ചു.

ഇതേ രീതിയിൽ തന്നെയാണ് രണ്ടാമത്തെ ബെഡ്റൂമും ഒരുക്കിയിട്ടുള്ളത്.എന്നാൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായി ഇവിടെ നിന്നും ഒരു അടുക്കളക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു.മീഡിയം വലിപ്പത്തിൽ സജ്ജീകരിച്ചിട്ടുള്ള അടുക്കളയിൽ പാത്രങ്ങളും മറ്റും അടുക്കിവെക്കാനായി എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഒരു കോമൺ ടോയ്ലറ്റും നൽകിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി സജ്ജീകരിച്ചിട്ടുള്ള വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : PADINJATTINI