A place where you need to follow for what happening in world cup

ഒരു സെന്റ് സ്ഥലത്ത് കുറഞ്ഞ ചിലവിൽ പണിത മനോഹര ഭവനം! വെറും 7 ലക്ഷം രൂപയ്ക്ക് ഇത്രയും കിടിലൻ വീട് കണ്ടാൽ നിങ്ങൾ ഞെട്ടും! | 419 Sqft Affordable Home For 7 Lakh

419 Sqft Affordable Home For 7 Lakh

419 Sqft Affordable Home For 7 Lakh : വീട് നിർമ്മാണത്തിന്റെ ചിലവ് കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവരായിരിക്കും കൂടുതൽ പേരും . എന്നാൽ വെറും ഒരു സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു കുഞ്ഞു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

വൈറ്റ് നിറത്തിലുള്ള പെയിന്റ് നൽകി മനോഹരമായി വീടിന്റെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നു. ചെറിയ ഒരു സ്റ്റെപ്പ് നൽകി കൊണ്ടാണ് വീടിന്റെ മുൻഭാഗം നിർമ്മിച്ചിട്ടുള്ളത്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ നീളത്തിൽ സെറ്റ് ചെയ്തിട്ടുള്ള ഒരു ഹോളാണ് കാണാൻ സാധിക്കുക.

അതിന്റെ ഒരുവശത്തായി ഒരു ബെഡ്റൂമും അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ വാഷ് ഏരിയയും നൽകിയിരിക്കുന്നു. ഹോളിന്റെ നേരെ മുൻവശത്തേക്ക് വരുന്ന രീതിയിലാണ് വീടിന്റെ അടുക്കള ഒരുക്കിയിട്ടുള്ളത്. ഇവിടെ പാത്രങ്ങളും മറ്റും സൂക്ഷിക്കാനായി കൃത്യമായ പാർട്ടീഷനുകളും നൽകിയിട്ടുണ്ട്. ഈ വീടിന്റെ രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്.

കൂടാതെ സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതിനുള്ള ബവാർഡ്രോബുകളും, കട്ടിലിടാനുള്ള സ്ഥലവുമെല്ലാം കൃത്യമായി തന്നെ സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. വീടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കാവുന്ന രീതിയിലാണ് വീടിന്റെ ജനാലകൾ നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി പണി തീർത്തിട്ടുള്ള ഈയൊരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 7 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Nishas Dream World