
പഴമയുടെ ഭംഗി ഒട്ടും ചോരാതെ വെറും 7 ലക്ഷം രൂപയ്ക്ക് പണിത മൂന്ന് ബെഡ്‌റൂം വീട്! സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം! | 7 Lakh Affordable Budget Home With 3 Bedrooms
7 Lakh Affordable Budget Home With 3 Bedrooms
7 Lakh Affordable Budget Home With 3 Bedrooms : സ്വന്തമായി ഒരു വീട് പണിയുമ്പോൾ അതിൽ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉൾക്കൊള്ളിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും. അതേസമയം ഉദ്ദേശിച്ച ബഡ്ജറ്റിനുള്ളിൽ വീടു പണി തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മനസ്സിൽ ആഗ്രഹിച്ച രീതിയിൽ തന്നെ ചിലവ് ചുരുക്കി കൊണ്ട് മനോഹരമായി പണിതുയർത്തിയ ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
ഈയൊരു വീടിന്റെ പുറം കാഴ്ചകളും അകക്കാഴ്ചകളും പഴയ വീടുകളുടെ ശൈലി പിന്തുടർന്നു കൊണ്ടുള്ളതാണ്. വീടിന്റെ മുറ്റത്തായി പച്ചപ്പ് നിറയ്ക്കാവുന്ന രീതിയിൽ ചെടികളും മറ്റും വച്ചു പിടിപ്പിച്ചിരിക്കുന്നു. അവിടെ നിന്നും പടികെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു നീണ്ട സിറ്റൗട്ടിലേക്കാണ്. ഇവിടെ ഫ്ലോറിങ്ങിനായി ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

വീടിന്റെ നിർമ്മാണ ചിലവ് ചുരുക്കാനായി പഴയ വീട് പൊളിക്കുമ്പോൾ കിട്ടുന്ന വസ്തുക്കളാണ് കൂടുതലായും ഈ വീട്ടിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ ഒരു ചെറിയ ലിവിങ് കം ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെത്തന്നെയാണ് ടിവിയും സജ്ജീകരിച്ചിട്ടുള്ളത്. ഡൈനിങ് ഏരിയയോട് ചുറ്റുമായാണ് വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം ക്രമീകരിച്ചിട്ടുള്ളത്.

മൂന്ന് ബെഡ്റൂമുകളും അടുക്കളയും ഉൾപ്പെടുന്നതാണ് വീടിന്റെ മറ്റു ഭാഗങ്ങൾ. ഇതിൽ അത്യാവശ്യം വിശാലമായി തന്നെയാണ് മാസ്റ്റർ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. മാസ്റ്റർ ബെഡ്റൂമിൽ ഒരു അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. എല്ലാ ബെഡ്റൂമുകളിലും കട്ടിലുകളും, വാർഡ്രോബുകളും നൽകി നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യം സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. പഴയകാല വീടുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ റൂഫിൽ ഓടാണ് പാകിയിട്ടുള്ളത്.ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ ആകെ ബഡ്ജറ്റ് 7 ലക്ഷം രൂപയാണ്.വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : PADINJATTINI