കൺമണി കുട്ടിയുടെ സ്നേഹ സമ്മാനം; കണ്ണ് നിറഞ്ഞ് മുക്ത; വയനാട്ടിലെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി പ്രിയതമന്റെ സർപ്രൈസും!! | Actress Muktha Birthday Celebration At Wayanad Video Viral
Actress Muktha Birthday Celebration At Wayanad Video Viral
Actress Muktha Birthday Celebration At Wayanad Video Viral : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് മുക്ത. പതിനാലാം വയസ്സിൽ സിനിമയിലേക്ക് എത്തിയ മുക്ത നിരവധി മികച്ച റോളുകൾ ചെയ്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. സിനിമയിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ താരമാണ് മുക്ത. യൂട്യൂബ് വ്ലോഗ്ഗുകളും റീലുകളും ഒക്കെയായി സജീവമാണ് താരം. മുക്തക്ക് എല്ലാ സപ്പോർട്ടും കൊടുത്ത് കൊണ്ട് കൂടെ ഭർത്താവ് റിങ്കുവും ഏക മകൾ കണ്മണിയും ഉണ്ട്. കിയാരാ എന്നാണ് കണ്മണിയുട യഥാർത്ഥ പേര്. വളർന്നു വരുന്ന ഒരു സിനിമ താരം കൂടിയാണ് കണ്മണി.
പത്താം വളവ് എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് കൺമണിയുടെ സിനിമ പ്രവേശനം. ഇടയ്ക്കിടെ ഇൻസ്റ്റ റീലുകളുമായി എത്തി കണ്മണി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഈയടുത്ത് ആറാം തമ്പുരാനിലെ മഞ്ജു വാര്യർ ആയി എത്തിയ കണ്മണി വളരെ മനോഹരമായാണ് ചിത്രത്തിലെ ഐക്കോണിക് സീൻ ചെയ്തു കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഗായിക റിമിടോമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് കണ്മണി എല്ലാവർക്കും കൂടുതൽ സുപരിചിത ആയത്.
റിമിയുടെ സഹോദരൻ റിങ്കുവാണ് കണ്മണിയുടെ അച്ഛൻ. ഇപോഴിതാ കുടുംബത്തോടൊപ്പം വയനാട് എത്തിയിരിക്കുകയാണ് മുക്ത. താരത്തിന്റെ പിറന്നാൾ ആഘോഷമാണ് ഈ യാത്രയുടെ ലക്ഷ്യം. മുക്തയും റിങ്കുവും കണ്മണിയും മുക്തയുടെ അമ്മയും സഹോദരിയും സഹോദരിയുടെ മകനും യാത്രയിൽ ഒപ്പമുണ്ട്. പോകുന്ന വഴിയിൽ അപ്പം കഴിക്കാൻ ഇറങ്ങുന്ന മുക്ത അവിടെ ജോലി ചെയ്യുന്ന ചേച്ചിമാരോട് കുശലാന്വേഷണം ഒക്കെ നടത്തുന്ന രാംഗങ്ങളും കാണാം.
അവർ മുക്തയോട് റിമി ടോമിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വയനാട് എത്തി മനോഹരമായ ഒരു റിസോർട്ടിൽ ആണ് ഇവർ താമസിച്ചത്. ഡിജിറ്റൽ വാച്ച് ആണ് റിങ്കു മുക്തയ്ക്ക് പിറന്നാൾ സമ്മാനമായി കൊടുത്തത്. കൂടാതെ മനോഹരമായ ഒരു എഴുത്ത് കണ്മണിയും മുക്തയ്ക്ക് സമ്മാനിച്ചു. നിരവധി ആരാധകരാണ് മുക്തയ്ക്ക് പിറന്നാൾ ആദസകളുമായി എത്തിയത്.