സാന്ത്വനത്തിൽ കൂട്ടത്തല്ല്!! ഹരി അടിച്ച ബാലനെ കരണം നോക്കി പൊട്ടിച്ച് അപ്പു; അഹങ്കാരിയായ കണ്ണൻ കാരണം സാന്ത്വനം പിരിയുന്നു!! | Santhwanam Today Episode 05 January 2024
Santhwanam Today Episode 05 January 2024
Santhwanam Today Episode 05 January 2024 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം സങ്കർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശങ്കരമാമയും ബാലനും പലതും സംസാരിക്കുന്നതായിരുന്നു. രാത്രി ആയപ്പോൾ ദേവൂട്ടിയും ദേവിയും കൂടി ക്രാഫ്റ്റ് പേപ്പർ കൊണ്ട് പലതും ഉണ്ടാക്കുകയായിരുന്നു. അപ്പോഴാണ് പേപ്പർ കീറിപ്പോകുന്നത്. ഉടൻ തനെ ദേവൂട്ടി നല്ല പേപ്പറെടുക്കാൻ പോയി.കണ്ണൻ്റെ മുറിയിൽ കുറെ പേപ്പറുകൾ കണ്ട ദേവൂട്ടി അവിടെ ചെന്ന് പേപ്പറുകളൊക്കെ എടുത്ത് ദേവിയുടെ അടുത്ത് വന്നു.
പിന്നീട് ദേവൂട്ടിയും ദേവിയും കൂടി കുറേ ക്രാഫ്റ്റുകൾ ഉണ്ടാക്കി. ഇത് കണ്ട് ദേവൂട്ടിക്ക് വലിയ സന്തോഷമായി. അപ്പോഴാണ് കണ്ണൻ കയറി വരുന്നത്. റൂമിൽ കയറി വന്ന കണ്ണൻ വരച്ചു വച്ച പ്ലാനൊക്കെ നോക്കുന്നത്. എന്നാൽ പ്ലാനൊന്നും കാണാതെ വന്നപ്പോൾ, ദേഷ്യം പിടിച്ച കണ്ണൻ ഉമ്മറത്തിരുന്ന ദേവിയുടെയും ദേവൂട്ടിയുടെയും അടുത്തേക്ക് പോയി. എൻ്റെ മുറിയിൽ ആരാണ് കയറിയത് എന്നു ചോദിച്ചപ്പോൾ, ഞാനാണ് കൊച്ചച്ഛാ എന്ന് ദേവൂട്ടി പറഞ്ഞു. ബോട്ട് ഉണ്ടാക്കാൻ വേണ്ടി ഞാൻ പേപ്പറ്റെടുക്കാൻ കയറിയത്.
ഞാൻ പ്ലാൻ തയ്യാറാക്കി വച്ച പേപ്പറാണ് ഇവൾ എടുത്തത്. എൻ്റെ മുറിയിൽ കയറരുതെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്ന് കണ്ണൻ ദേഷ്യത്തിൽ പറയുമ്പോഴാണ് അപ്പുവും ഹരിയും അത് കേട്ട് കൊണ്ട് വരുന്നത്. എന്താണ് പ്രശ്നമെന്നും, നീ ദേവൂട്ടിയെ വഴക്കു പറയുന്നെന്നും, നിൻ്റെ മുറിയെന്നൊക്കെ പറയാൻ നിനക്കെന്തവകാശമാണെന്നും, ഈ വീട് നാലുപേർക്കും ഒരേ അവകാശമാണെന്നും മറ്റും പറഞ്ഞ് അപ്പു കലി തുള്ളുകയാണ്. അപ്പു പലതും വിളിച്ചു പറയുന്നത് കേട്ട് ദേഷ്യത്തിൽ അപ്പുവിനെ ഹരി തല്ലുകയായിരുന്നു. ദേവി ഹരിയെ വഴക്കു പറയുകയായിരുന്നു. അപ്പോഴാണ് ബാലൻ കയറി വരുന്നത്. എന്താണ് ഇവിടെ പ്രശ്നമെന്ന് ചോദിച്ചപ്പോൾ, ദേവി നടന്ന കാര്യങ്ങളൊക്കെ പറയുകയായിരുന്നു.
ഇതൊക്കെ കേട്ട് ദേഷ്യം പിടിച്ച ബാലൻ ഹരിയെ തല്ലുകയായിരുന്നു. ഹരിയെ തല്ലിയപ്പോൾ അപ്പുവിന് ദേഷ്യം പിടിക്കുകയും ബാലേട്ടനോട് നിങ്ങൾ എന്തിനാണ് എൻ്റെ ഭർത്താവ് എന്നെ തല്ലിയതിൽ എനിക്ക് പ്രശ്നമില്ലെന്നും, എന്നാൽ എൻ്റെ ഭർത്താവിനെ തല്ലാൻ നിങ്ങൾ ആരാണെന്ന് അപ്പു ചോദിക്കുകയായിരുന്നു.ഇത് കേട്ട് ബാലൻ ആകെ തകർന്നു പോയി. എല്ലാത്തിനും കാരണം ഇവനാണെന്നും ഇവൻ വന്നതുമുതൽ ഇവിടെ പ്രശ്നങ്ങളാണെന്നും പറഞ്ഞ് ദേഷ്യത്തിൽ ദേവൂട്ടിയെ കൂട്ടി അകത്തേക്ക് പോവുകയായിരുന്നു അപ്പു. ഹരിയും, കണ്ണനും പോയി. ദേവിയും ബാലനും പലതും പറയുകയായിരുന്നു. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് നടന്നിരിക്കുന്നത്.