നടനകലയുടെ സൗകുമാര്യം! 60 വർഷത്തിലധികം കാലം സിനിമ ജീവിതം നയിച്ച ഈ നടി ആരാണെന്ന് മനസ്സിലായോ!! | Legendary Actress Sukumari Childhood Photos Malayalam
Legendary Actress Sukumari Childhood Photos Malayalam
Legendary Actress Sukumari Childhood Photos Malayalam : ദീർഘ കാലം മലയാള സിനിമ ലോകത്ത് തുടരുകയും, മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ എന്നും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി അഭിനയത്രികൾ ഉണ്ട്. ബ്ലാക് & വൈറ്റ് കാലം മുതൽ 2013-ൽ മരണപ്പെടുന്നത് വരെ സിനിമയിൽ സജീവമായിരുന്ന ഒരു നടിയുടെ പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.
1940-ൽ ജനനം, പതിനൊന്നാമത്തെ വയസ്സിൽ സിനിമ അരങ്ങേറ്റം, തമിഴ് സിനിമ ഇൻഡസ്ട്രിയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്, ശേഷം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ചതിനുശേഷം തന്റെ പതിനാറാമത്തെ വയസ്സിൽ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്നു. തീർച്ചയായും ഈ നടി ആരാണെന്ന് ഇപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.
1956-ൽ മലയാള സിനിമ ലോകത്തേക്ക് കടന്നു വരുകയും, പിന്നീട് മലയാള സിനിമ പ്രേമികളുടെ ഹൃദയങ്ങളിൽ ഒരു സ്ഥാനം നിലനിർത്തുകയും ചെയ്ത നടി സുകുമാരിയുടെ പഴയകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ‘കൂടപ്പിറപ്പ്’ എന്ന സിനിമയിലൂടെയാണ് സുകുമാരി മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്നത്. പിന്നീട്, വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് സുകുമാരി മലയാള സിനിമാലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തി.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ അന്യഭാഷകളിലും സുകുമാരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ ഒന്നിലധികം തവണ സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ച അഭിനയത്രി, 2013-ലാണ് ഈ ലോകത്തോട് വിട പറഞ്ഞത്.