പപ്പയ്ക്ക് ഒരു ആശംസ പറയാമോ; ജന്മദിന നിറവിൽ അമ്പിളി ചേട്ടൻ; കേരളക്കരുടെ ഹാസ്യ സാമ്രാട്ടിന് പിറന്നാൾ വിരുന്നൊരുക്കി താര രാജാക്കൻമാർ!! | Jagathy Sreekumar 73 Birthday Celebration Viral Malayalam
Jagathy Sreekumar 73 Birthday Celebration Viral Malayalam
Jagathy Sreekumar 73 Birthday Celebration Viral Malayalam : മലയാള സിനിമയിലെ എക്കാലത്തെയും താരരാജാവാണ് നടൻ ജഗതി ശ്രീകുമാർ. ഇപ്പോൾ ഇതാ ജഗതി ശ്രീകുമാറിന്റെ 73-ആം ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. ഒട്ടേറെ ആരാധകരും മലയാള സിനിമ പ്രേമികളുമാണ് അദ്ദേഹത്തിനു ജന്മദിനം ആശംസകൾ നൽകി രംഗത്തെത്തിയത്. കൂടാതെ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും തങ്ങളുടെ സമൂഹ
മാധ്യമങ്ങളിൽ ആശംസകൾ നൽകി രംഗത്തെത്തി. ജന്മദിനത്തിലെ ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരുക്കാലത്ത് തന്റെതായ അഭിനയശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടനായിരുന്നു നടൻ ജഗതി ശ്രീകുമാർ. മറ്റ് പ്രേമുഖ താരങ്ങൾ നായകന്മാർ സിനിമയിൽ അഭിനയികുമ്പോൾ അവരെക്കാളും നല്ല രീതിയിൽ പ്രേഷകരുടെ മനസ്സ്
കീഴടക്കിയിരുന്നത് ജഗതി ശ്രീകുമാർ തന്നെയായിരുന്നു. ഏതൊരു വേഷവും വളരെ മികച്ച രീതിയിൽ ഒരു പക്ഷേ ജീവിച്ചു കാണിക്കുക എന്ന തരത്തിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എണ്ണിയാൽ ഒതുങ്ങാത്ത ചലച്ചിത്രങ്ങളിൽ ജഗതി അഭിനയിച്ചിട്ടുണ്ടെന്ന് പറയാം. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായി അഭിനയിച്ച സിബിഐ അഞ്ചാം ഭാഗത്തിൽ നല്ലൊരു വേഷം ജഗതി ശ്രീകുമാർ കൈകാര്യം ചെയ്തിരുന്നു.
കൂടാതെ തന്നെ ബിഗ്സ്ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകർക്ക് വേറെയുണ്ട്. സേതുരാമയ്യർക്കൊപ്പം വിക്രവുമായി ജഗതി ശ്രീകുമാർ എത്തിയതായിരുന്നു സിനിമയുടെ പ്രധാന ആകർഷണം. വളരെ കുറച്ചു സമയം മാത്രമേ ജഗതി ശ്രീകുമാർ സിനിമയിലുള്ളു. എന്നാൽ ഉള്ള ഭാഗം വളരെ മികച്ച രീതിയിൽ പകർത്തിയെടുക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. 2012 മാർച്ച് 12നു തേഞ്ഞിപാലത്തിന്റെ അടുത്തുവെച്ചുണ്ടായ വാഹനപകടത്തെ തുടർന്ന് ജഗതി ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്നാ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. അന്ന് മുതൽ തന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രാർത്ഥനയിലാണ് ആരാധകർ.