ബാലനും ദേവിയ്ക്കും സ്വന്തം കുഞ്ഞ് ഉടൻ!! കാൽ പിടിച്ച് മാപ്പ് അപേക്ഷിച്ച് കരഞ്ഞ് തളർന്ന് ബാലൻ; അപ്പുവിന് ആ ഇടി വെട്ട് പണി കൊടുത്ത് ഹരി!! | Santhwanam Today Episode 15 Jan 2024
Santhwanam Today Episode 15 Jan 2024
Santhwanam Today Episode 15 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം കൈമാക്സിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ആഴ്ചയുടെ എപ്പിസോഡിൻ്റെ അവസാനത്തിൽ അപ്പു ദേവൂട്ടിയെയും കൂട്ടി സാന്ത്വനത്തിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുന്നതായിരുന്നു. അമരാവതിയിലേക്ക് പോവാനാണ് അപ്പു തയ്യാറായി നിൽക്കുന്നത്. അഞ്ജു റൂമിൽ വന്നപ്പോൾ അഞ്ജുവിനോട് ഞാൻ അമരാവതിയിലേക്ക് പോവുകയാണെന്ന് പറയുകയാണ് അപ്പു. ഹരിയും ദേവിയുമൊക്കെ അപ്പുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആരു പറയുന്നതും കേൾക്കാൻ അപ്പു തയ്യാറായിരുന്നില്ല.
അപ്പോഴാണ് ബാലൻ അകത്ത് നിന്നു വരുന്നത്. നീ പോകുന്നത് നമ്മൾ ദേവൂട്ടിയോട് അടുപ്പം കാണിക്കുന്നത് കൊണ്ടാണെങ്കിൽ, അങ്ങനെയൊരവസ്ഥ ഒരിക്കലും ഞങ്ങളിൽ നിന്ന് ഉണ്ടാവില്ലെന്നും, നമ്മുടെ മരിച്ചു പോയ അച്ഛനെയും അമ്മയെയും സാക്ഷി നിർത്തി പറയുന്നെന്ന് ബാലൻ പറഞ്ഞു. അത് കേട്ടപ്പോൾ അപ്പു അമരാവതിയിൽ പോകുന്നില്ലെന്ന് തീരുമാനിച്ചു. ഈ നടന്ന കാര്യങ്ങളൊക്കെ അഞ്ജു ശിവനോട് പറഞ്ഞപ്പോൾ, ദേവിയേടത്തി എത്രമാത്രം വിഷമിച്ചിട്ടുണ്ടാവുമെന്നും, കല്യാണം കഴിഞ്ഞതു മുതൽ സ്വന്തം മക്കളെപ്പോലെ നമ്മളെ സ്നേഹിച്ചു വളർത്തിയ കാര്യങ്ങൾ ശിവൻ ഓർക്കുകയായിരുന്നു.
ദേവിയാണെങ്കിൽ ആകെ തകർന്ന അവസ്ഥയിലാണ്. ബാലനും ദേവിയോട് ഞാൻ ചെയ്ത ആക്രൂരത ഓർത്ത് വിഷമിക്കുകയാണ്. ദേവിയുടെ കാലിൽ വീണ് ബാലൻ അനിയന്മാർക്ക് വേണ്ടി നിനക്ക് അമ്മയാകാനുള്ള അവകാശം നിഷേധിച്ചവനായ എനിക്ക് മാപ്പ് തരണമെന്ന് പറയുകയാണ്. പിന്നീട് രണ്ടു പേരും വക്കീലിനെ കാണാൻ പോവുകയാണ്. വക്കീലിനോട് സാന്ത്വനം സ്വത്ത് മൂന്നായി വീതിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴും ദേവിയും ബാലനും അവർക്ക് വേണ്ടി ഒന്നും നീക്കിവച്ചില്ല. വീട്ടിൽ എത്തിയപ്പോഴും ദേവിക്ക് വലിയ വിഷമമാണ്. തൻ്റെ സ്വന്തം മകളെപ്പോലെ വളർത്തിയ ദേവൂട്ടിയെ ഒരു നോക്കു കാണാൻ പോലും സാധിക്കുന്നില്ല.
കിച്ചനിലിരുന്ന് പലതും ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ദേവൂട്ടി വന്ന് ഒളിഞ്ഞു നോക്കി അമ്മേ എന്ന് വിളിക്കുന്നതായി തോന്നുന്നത്. എന്നാൽ അത് ദേവിക്ക് തോന്നിയതാണെന്ന് മനസ്സിലായപ്പോൾ ദേവിക്ക് ആകെ വിഷമമാവുകയാണ്. പിന്നീട് കാണുന്നത് കണ്ണൻ്റെ ബിസിനസാവശ്യത്തിനായുള്ള പണം നൽകാൻ അവർതീരുമാനിക്കുന്നതാണ്. സാന്ത്വനത്തിൽ അവൻ്റെ അവകാശം അവന് നൽകാമെന് തീരുമിച്ചു. എന്നാൽ കണ്ണൻ നടത്താൻ പോകുന്ന ബിസിനസിനെ കുറച്ചന്വേഷിച്ചപ്പോൾ, കണ്ണൻ്റെ സുഹൃത്തുക്കൾ അങ്ങനെയൊരു ബിസിനസേയില്ലെന്ന് ശിവൻ മനസിലാക്കുന്നു. കണ്ണനെ കുറിച്ചുള്ള പല കാര്യങ്ങളും മനസിലാക്കി ശിവൻ സാന്ത്വനത്തിൽ വരുന്നതോടെ ഈ ആഴ്ചത്തെ പൊമോ അവസാനിക്കുന്നത്.