മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മിടുക്കി ആരെന്ന് മനസ്സിലായോ.!? പത്താം ക്ലാസിലെ പത്തരമാറ്റുള്ള ഓർമ്മകളുടെ തേരിൽ പിയതാരം.!! | National Award Winner Childhood Photo Viral News
National Award Winner Childhood Photo Viral News
National Award Winner Childhood Photo Viral News : മലയാള സിനിമ – സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സുരഭി ലക്ഷ്മി. അഭിനയത്തിൽ എത്തുന്നതിനു മുൻപേ കലോത്സവവേദികളിൽ തിളങ്ങിയ സുരഭി നാടക നടി എന്ന നിലയിലും തൻറെ പ്രശസ്തി ഉയർത്തിയിട്ടുണ്ട്. 64 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ അതിനേക്കാളും ആകർഷിച്ചിട്ടുള്ളത്
കലോത്സവവേദികൾ തന്നെയായിരുന്നു എന്ന് മുൻപ് താരം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. 20ലധികം മലയാള സിനിമയിൽ അഭിനയിച്ച താരത്തിന്റെ കരിയറിലെ തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുൽമോഹർ എന്നിവ. ചില പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ശ്രദ്ധേയമായ പ്രകടനം
കാഴ്ച വച്ചിരുന്നു. കൊടിയ ദാരിദ്ര്യത്തിനിടയിൽ നിന്നും അഭിനയരംഗത്തേക്ക് സുരഭിക്ക് വഴിതെളിച്ചത് കലോത്സവവേദികൾ തന്നെയായിരുന്നു. പത്തമേളം ഇല്ലെന്ന് പറഞ്ഞ് ഓട്ടൻതുള്ളലിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴും സുരഭിയുടെ മനസ്സിൽ എന്നും ആ ഓർമ്മകൾക്ക് 100 തിളക്കമാണ്. ഇപ്പോൾതന്റെ സോഷ്യൽ മീഡിയ പേജിൽ താരം പത്താം ക്ലാസിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. പാസ്പോർട്ട്
സൈസ് രൂപത്തിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സുരഭി പങ്കു വെച്ചിരിക്കുന്നത്. പത്താം ക്ലാസിലെ പത്തരമാറ്റുള്ള ഒരു ഓർമ്മ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ണൊക്കെ എഴുതി നീളത്തിലുള്ള പൊട്ടും തൊട്ട് കറുത്ത മാലയാണിഞ്ഞാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയ സുരഭി കണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നും ഇന്നും ആ ലാളിത്യഭാവത്തിന് മുഖത്ത് യാതൊരു കുറവും ഇല്ലെന്നത് അടക്കം സുരഭിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന നിരവധി കമൻറുകൾ ഉയരുന്നുണ്ട്. ചിലർ അവരുടെ പത്താം ക്ലാസിലെ ചിത്രങ്ങളും കമൻറ് ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തുതന്നെയായാലും വർഷങ്ങൾക്കിപ്പുറം പഴയ സുരഭിയെ കാണാൻ കഴിഞ്ഞ സന്തോഷമാണ് ആളുകൾക്ക്.