വർഷങ്ങൾക്ക് ശേഷം അവർ തിരിച്ചെത്തുമോ!! കിട്ടിയത് ആത്മ ഹത്യ കുറിപ്പാണെന്ന് കണ്ടെത്തി ജയന്തി; കണ്ണനെ വിറപ്പിക്കുന്ന കടുത്ത തീരുമാനം എടുത്ത് ശിവൻ!! | Santhwanam Today Episode 24 Jan 2024
Santhwanam Today Episode 24 Jan 2024
Santhwanam Today Episode 24 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന ഭാഗങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും വേദനാജനകമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലനും ദേവിയും സാന്ത്വനം വീട് വിട്ട് പോവുകയും, അതിൻ്റെ വിഷമത്തിൽ ശിവനും ഹരിയും അന്വേഷിക്കുകയും, ശങ്കരമ്മാമയെ വിവരം അറിയിക്കുകയും ചെയ്തു. രണ്ടു ദിവസം അന്വേഷിച്ച് പിന്നെ പോലീസിൽ വിവരം അറിയിക്കാമെന്നും, ശേഷം പത്രത്തിലും സോഷ്യൽ മീഡിയയിലും പരസ്യം നൽകാമെന്നും ശങ്കരമ്മാമ പറയുകയായിരുന്നു.
അപ്പുവും അഞ്ജുവും സാന്ത്വനംവീട്ടിൽ വിഷമിച്ചിരിക്കുമ്പോഴാണ് ജയന്തി കയറി വരുന്നത്. വിവരങ്ങളൊക്കെ അറിഞ്ഞ് വന്ന ജയന്തി കണ്ണനെ കുറ്റം പറയുകയായിരുന്നു. അപ്പുവും അഞ്ജുവും പിന്നീട് ജയന്തിയെ വഴക്കു പറയുകയായിരുന്നു. ശേഷം ജയന്തിക്ക് ബാലനും ദേവിയും എഴുതി വച്ച കത്ത് കാണിക്കുന്നു. കത്ത് വായിച്ച ജയന്തി ഇത് ആത്മഹത്യാക്കുറിപ്പാണെന്ന് പറയുന്നു. ഇത് കേട്ട അപ്പുവും ജയന്തിയും ജയന്തിയെ വഴക്കു പറയുമ്പോഴാണ് ഹരിയും ശിവനും വരുന്നത്.
അമ്പലത്തിൽ അന്വേഷിച്ചതായും, അവിടെ ഒരു വർഷത്തേക്ക് നമ്മുടെ എല്ലാവരുടെയും പേരിൽ പൂജയ്ക്ക് കൊടുത്തെന്നും, ഒരു തീർത്ഥയാത്ര പോവുകയാണെന്ന് പറഞ്ഞാണ് ഇന്നലെ അമ്പലത്തിൽ നിന്ന് മടങ്ങിയതെന്ന് പറയുകയാണ് ശിവൻ. ഇനി പെട്ടെന്ന് തന്നെ പോലീസ് സ്റ്റേഷനിൽ പരാധി കൊടുക്കാനും, എങ്കിലേ രണ്ടാളും ചത്തോ ജീവിച്ചോയെന്ന് അറിയാൻ പറ്റാത്ത മന്ന് പറയുകയാണ്.
ഇത് കേട്ട് ദേഷ്യത്തി ജയന്തിയോട് പോവാൻ പറയുന്നു. പിന്നീട് ഹരി നേരെ മാ:പോയി പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് കണ്ണനും എത്തി പ്രാർത്ഥിക്കുന്നത്. എല്ലാത്തിനും മാപ്പ് പറയുകയാണ് കണ്ണൻ. അപ്പോഴാണ് ശിവൻ വരുന്നത്. ശിവനോടും കണ്ണൻ മാപ്പ് ചോദിച്ചപ്പോൾ, നിനക്ക് മാപ്പ് തരില്ലെന്ന് പറയുകയാണ് ശിവൻ. പിന്നീട് നേരെ റൂമിലേക്ക് പോയി അഞ്ജുവിനോട് പലതും സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.