രോഹിത് മരി ച്ചിട്ടില്ല!! മറഞ്ഞിരുന്ന ആ അജ്ഞാതൻ രോഹിത്; ദീപുവിന്റെ ചതി തിരിച്ചറിഞ്ഞ സുമിത്ര ആ സത്യം കേട്ട് ഞെട്ടുന്നു!! | Kudumbavilakku Today Episode 24 Jan 2024
Kudumbavilakku Today Episode 24 Jan 2024
Kudumbavilakku Today Episode 24 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയെ കാണാത്ത വിഷമത്തിൽ ആകെ വിഷമിച്ചിരിക്കുകയായിരുന്നു സുമിത്ര. സീമയോട് പല വിഷമങ്ങളും പറഞ്ഞു കൊണ്ട് കരയുകയാണ്. എന്നാൽ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ പൂജ അപ്പുവിനോട് ദേഷ്യത്തിലാണ് പെരുമാറുന്നത്. പങ്കജിനോട് അടിയാക്കിയ അപ്പുവിനോട് വഴക്കിടുകയായിരുന്നു പൂജ. പിന്നീട് അപ്പുവിൻ്റെ ഫോണിൽ നിന്നും സുമിത്രയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
അങ്ങനെ അപ്പുവിൻ്റെ ബൈക്കിൽ കയറാതെ ഞാൻ പോവുകയാണെന്ന് പറഞ്ഞ് പൂജ ഓട്ടോ പിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് സീമ സുമിത്രയോട് പൂജ വിളിച്ചപ്പോൾ സമാധാനമായില്ലേ എന്നും, ഇനി ഞാൻ പോവട്ടെ എന്നു പറഞ്ഞ് പോവാൻ ഒരുങ്ങുമ്പോഴാണ് ദീപു ചേട്ടൻ ഇന്നലെ വന്ന കാര്യം സീമ ചോദിക്കുന്നത്. അവന് വലിയ കടങ്ങളൊക്കെ ഉണ്ടല്ലോ, എൻ്റെ ട്രീറ്റ്മെൻ്റ് സമയത്ത് ഒരു പാട് കടം അവന് ഉണ്ടായിട്ടുണ്ടല്ലോ എന്നും,
സുമിത്ര പറഞ്ഞപ്പോൾ, ചേച്ചിയുടെ ചിലവൊന്നും ദീപു ചേട്ടനല്ല ചിലവാക്കിയതെന്നും, മറ്റാരോ ആണെന്ന് പറയുകയാണ് സീമ. പിന്നീട് മോൾ വിളിച്ചതിനാൽ സീമ പെട്ടെന്ന് പോയി. സീമയുടെ സംസാരം കേട്ട് സുമിത്രയ്ക്ക് വലിയ സംശയമായി. ഉടൻ തന്നെ ദീപുവിനെ വിളിച്ച് ദീപുവിനോട് കാര്യങ്ങൾ ചോദിച്ചു. എനിക്ക് ആശുപത്രിയിൽ ചിലവാക്കിയ പണം മുഴുവൻ നീയാണോ അടച്ചതെന്ന് ചോദിച്ചപ്പോൾ, ചേച്ചി എന്താണ് ഇപ്പോൾ ഇങ്ങനെ ചോദിച്ചത് എന്ന് ചോദിക്കുകയാണ് ദീപു.
ആ കാര്യം ഞാൻ അന്നേ പറഞ്ഞതല്ലേയെന്നും, ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണെന്നും, പിന്നെ പറയാമെന്ന് പറഞ്ഞ് ദീപു ഫോൺ വയ്ക്കുന്നു. പിന്നീട് സുമിത്ര ദീപുവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരിക്കുമ്പോഴാണ് പൂജ വരുന്നത്. പൂജ വന്ന ശേഷം ഭക്ഷണം കഴിച്ച് രണ്ടുപേരും പലതും സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് രോഹിത്തിൻ്റെ സുഹൃത്തുക്കളുടെ കുറേ ഫോട്ടോകൾ കാണിക്കുന്നു. അതിൽ പൂജയ്ക്കറിയാവുന്ന ചില സുഹൃത്തുക്കളെ പൂജപറഞ്ഞു കൊടുക്കുന്നു. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.