അങ്ങനെ അതും സംഭവിച്ചു!! നിലവിനൊപ്പം ഇൻസ്റ്റാഗ്രാം അരങ്ങേറ്റം കുറിച്ച് താരവും; നിതാര മോളെ താഴെ വെക്കാതെ കൊഞ്ചിച്ച് ചേച്ചി പെണ്ണ്!! | Nila Baby With Baby Sister Nitara Latest Happy News Viral
Nila Baby With Baby Sister Nitara Latest Happy News Viral
Nila Baby With Baby Sister Nitara Latest Happy News Viral : മലയാളികളെ വളരെ പെട്ടെന്ന് തന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുള്ള താരമാണ് പേളി മാണി. വ്യത്യസ്തമായ പെരുമാറ്റത്തിലൂടെയും മറ്റും വളരെ പെട്ടെന്നാണ് പേളി ആളുകളുടെ ഹൃദയം കവർന്നെടുത്തത്. ഇതുവരെ യാതൊരു വിമർശനവും പരാതിയും താരത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ ഉയർന്ന് കേട്ടിട്ടില്ല. എല്ലാവർക്കും നല്ലത് മാത്രം പറയുവാനുള്ളതുകൊണ്ടുതന്നെ താരം ആളുകൾക്കിടയിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
ഡി ഫോർ ഡാൻസ് അടക്കമുള്ള റിയാലിറ്റി ഷോകളിലെ അവതാരികയായി എത്തിയാണ് പേളി മാണി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന്റെ ജീവിതം ആളുകൾ കൂടുതൽ അടുത്തറിയുകയും വ്യക്തിജീവിതം താരത്തിന്റെത് മാറിമറിയുകയും ആയിരുന്നു. സഹ മത്സരാർത്ഥിയായി എത്തിയ ശ്രീനിഷുമായി പേളി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയും ആയിരുന്നു.
പിന്നീട് ഇങ്ങോട്ട് താരത്തിനെ സംബന്ധിക്കുന്ന ഓരോ വാർത്തയ്ക്കും വളരെ മികച്ച പ്രതികരണമായിരുന്നു ആളുകളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ആദ്യത്തെ കണ്മണി ഉണ്ടായപ്പോഴും മലയാളികൾ തന്റെ കുടുംബത്തിൽ ഒരു കുഞ്ഞു പിറന്ന സന്തോഷത്തോടെയാണ് അതൊക്കെ ഏറ്റെടുത്തത്. നിലാ ബേബിയുടെ എല്ലാ വിശേഷങ്ങളും ആളുകളിലേക്ക് എത്തിച്ചതിന് പിന്നാലെ തങ്ങളുടെ രണ്ടാമത്തെ കുട്ടിയെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും. നിതാര എന്നാണ് ഇളയ മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. ഇപ്പോൾ നില നിതാരയെ എടുത്തുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് പേളി തൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആഫ്റ്റർ ആൻഡ് ബിഫോർ പിക്സ് രണ്ടെണ്ണം താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ ദൈവം സമ്മാനിച്ച രണ്ടു സുഹൃത്തുക്കൾ അവർ സഹോദരങ്ങൾ ആയിരിക്കുന്നതിന്റെ സന്തോഷവും താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. നൂലുകെട്ടിന് നിതാരയെ കണ്ടപ്പോൾ ആരാധകർ ഒന്നാകെ പറഞ്ഞത് നിലാ ബേബിയെ പോലെ തന്നെയുണ്ട് എന്നാണ്.