ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിച്ച് സൂപ്പർ സ്റ്റാർ കുടുംബം; വീട്ടുമുറ്റത്ത് പൊങ്കാല ഇട്ട് സുരേഷേട്ടനും രാധികേച്ചിയും; വീഡിയോ വൈറൽ!! | Suresh Gopi And Family In Attukal Pongala Video
Suresh Gopi And Family In Attukal Pongala Video
Suresh Gopi And Family In Attukal Pongala Video : ഇന്ന് തലസ്ഥാനനഗരി ഒന്നാകെ സാക്ഷ്യം വഹിക്കുന്നത് ആറ്റുകാലമ്മയുടെ പൊങ്കാല മുഹൂർത്തങ്ങളിലേക്കാണ്. രാവിലെ 10.30ന് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പിൽ തീ പകർന്നതു മുതൽ നഗരിയാകെ ഉയരുന്നത് ഭക്തിനിർഭരമായ അമ്മയുടെ നാമജപ മന്ത്രങ്ങൾ തന്നെയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും നിരവധി താരങ്ങൾ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുവാനായി ക്ഷേത്രത്തിലേക്ക് എത്തിയിട്ടുണ്ട്. ആനിയും ചിപ്പിയും ജലജയും അടങ്ങുന്ന വലിയൊരു താരനിര തന്നെ തലസ്ഥാന നഗരിയിലേക്ക് നേരത്തെ തന്നെ എത്തിയിരുന്നു.
എന്നാൽ പല കാരണങ്ങൾ കൊണ്ടും ക്ഷേത്രത്തിൽ എത്താൻ കഴിയാതെ പോയ താരങ്ങൾ അവരുടെ വീടിനുള്ളിൽ അമ്മയ്ക്ക് ഭക്തിയോടെ പൊങ്കാല സമർപ്പണം നടത്തുന്നും ഉണ്ട്. അതിൽ എടുത്തു പറയേണ്ട പേര് നടൻ സുരേഷ് ഗോപിയുടെ കുടുംബത്തിന്റേതാണ്. താരവും അമ്മയും ഭാര്യയും ചേർന്നാണ് അമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തിയിരിക്കുന്നത്. വീട്ടുപരിസരത്ത് നേരത്തെ ക്രമീകരിച്ച അടുപ്പിനുള്ളിൽ വിളക്കിൽ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ തിരികൊളുത്തിയത്.
തൊട്ടരികിൽ തന്നെ അമ്മയും സുരേഷ് ഗോപിയും പ്രാർത്ഥനകളുടെ ഇരുകൈയ്യും കുപ്പി നിൽക്കുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നു. നിരവധിപേർ ക്ഷേത്രത്തിലെത്തി അമ്മയെ ഒരു നോക്കു കണ്ട് പൊങ്കാല അർപ്പിക്കാനായി കാത്തുനിൽക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലേക്ക് എത്താൻ കഴിയാത്ത തിരക്ക് മൂലം പലരും അവരവരുടെ വീടുകളിൽ തന്നെ പൊങ്കാലയിടാൻ നിർബന്ധിതരാകുന്നു.
എന്തുതന്നെയായാലും എല്ലാ തിരക്കുകൾക്കിടയിലും അമ്മയ്ക്ക് വേണ്ടി നിവേദ്യം അർപ്പിക്കുവാൻ കാത്തിരിക്കുന്ന ഭക്തജനങ്ങൾക്കിടയിൽ സുരേഷ് ഗോപിയും ഒരാളായതിലുള്ള സന്തോഷം നിരവധി പേർ കമന്റുകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിയുടെ വീട്ടിലെ പൊങ്കാല ദൃശ്യങ്ങൾ വലിയതോതിൽ പ്രചരിക്കുമ്പോൾ നിരവധി പേരാണ് ആ വീഡിയോയ്ക്ക് താഴെയും അമ്മയുടെ നാമ മന്ത്രങ്ങളുമായി എത്തുന്നത്. അമ്മയുടെ അനുഗ്രഹം താരത്തിനും കുടുംബത്തിനും എല്ലാ അംഗങ്ങളും ഉണ്ടാകട്ടെ എന്ന ആശംസകളും ആരാധകർ കമൻറുകൾ ആയി കുറിക്കുന്നുണ്ട്.