ആലിയ ഭട്ടും മകളും ഒന്ന് പോലെ!! നീല കണ്ണുള്ള മാലാഖയെ എടുത്ത് യങ് മമ്മി ആലിയ; രാജകുമാരിയെ കൊഞ്ചിച്ച് ആനന്ദ് അംബാനി!! | Alia Bhatt And Raha Twinning At Anant Ambani Wedding Video Viral
Alia Bhatt And Raha Twinning At Anant Ambani Wedding Video Viral
Alia Bhatt And Raha Twinning At Anant Ambani Wedding Video Viral : ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രീ വെഡിങ് മാമാങ്കമായിരുന്നു ആനന്ദ് അംബാനിയുടെ വധു രാധികയുടെയും. 2024 മാർച്ച് ഒന്നു മുതൽ മൂന്നു വരെയായിരുന്നു ആനന്ദ് അംബാനി രാധിക മെർച്ചന്റ് പ്രീ വെഡിങ് ആഘോഷങ്ങൾ. പ്രശസ്തരായ നിരവധി പേരാണ് വിവാഹനായി എത്തിച്ചേർന്നത്. താരങ്ങൾ മുതൽ ലോകം കണ്ട ഏറ്റവും വലിയ ബിസിനസ്സുകാർ വരെ ഇതിനായി എത്തിച്ചേർന്നിരുന്നു. ദീപിക പദുകോൺ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, കത്രീന കൈഫ്, എന്ന് തുടങ്ങി നിരവധി പേരാണ് പരിപാടിയിൽ എത്തിച്ചേർന്നത്.
എന്നാൽ ഇപ്പോൾ വന്നെത്തിയവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുത് പ്രിയ താരം ആലിയ ഭട്ടാണ്. ആഘോഷങ്ങളുടെ ആദ്യ ദിവസം Andrea Brocca ഗൗൺ ആണ് താരം ധരിച്ചത്. കൂടാതെ ഡീപ് നെക്ക്ലൈൻ, ഹൈ സ്ലിറ്റ്, നോ മേക്കപ്പ് ലുക്ക് എന്നിവ താരത്തിന്റെ സ്റ്റൈൽ മറ്റുള്ള താരങ്ങളിൽ നിന്ന് വേറിട്ടതാക്കി.
ഇത് കൂടാതെ മറ്റൊരു കാരണം കൂടെ ആലിയ ഭട്ടിന്റെ വിശേഷങ്ങൾ വൈറലാവാൻ കാരണമായി. തന്റെ മകൾ റാഹ കപൂറിന്റെ ചിത്രങ്ങൾ താരം ഇപ്പോഴാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്. ഭർത്താവ് രൺബീർ കപൂറിനും മകൾക്കും ഒപ്പമാണ് ആലിയ ആനന്ദംബാനിയുടെ വിവാഹ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്.
മകളെ എടുത്ത് നിൽക്കുന്ന ആലിയയുടെ ചിത്രവും, ആനന്ദ് അംബാനിയുടെ വിവാഹ പരിപാടിയിൽ കുഞ്ഞിനെയും ചേർത്തുപിടിക്കുന്ന ആലിയയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആലിയ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയായി നിരവധി ആരാധകരും സെലിബ്രിറ്റീസും ആണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. കരൺ ജോഹർ, ഋധിക കപൂർ, പ്രിയങ്ക, തുടങ്ങിയവരും ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.