ഹണിമൂണിന് പോയി ജിപി മാമൻ ലൂക്കയ്ക്ക് എന്താ കൊണ്ട് വന്നേ!! മിയയെ കെട്ടിപ്പിടിച്ച് സാന്ത്വനം അഞ്ജലി; കൂട്ടുകാരിയെ കാണാൻ എത്തി നവദമ്പതികൾ!! | Govind Padmasoorya Gopika Anil With Actress Miya
Govind Padmasoorya Gopika Anil With Actress Miya
Govind Padmasoorya Gopika Anil With Actress Miya : കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ശ്രദ്ധ നേടുന്ന വാർത്തകളാണ് നടിയും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെത്. സാന്ത്വനത്തിലെ പ്രധാന കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിച്ച ഗോപിക അനിലും ജിപിയും ഈ അടുത്താണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹം സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു വിവാഹമായിരുന്നു ഇവർ തമ്മിലുള്ളത്.
ഒരു പ്രണയ വിവാഹമായിരുന്നില്ല പരസ്പരം കുടുംബങ്ങൾ ചേർന്ന് ആലോചിച്ചു എടുത്ത ഒരു വിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തിനു മുൻപും വിവാഹ ശേഷവും ഉള്ള ഇവരുടെ വിശേഷങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയതാരം ജീപി യുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ് ജീപി യും സിനിമ താരമായ മിയയും. ഇവരുടെ സുഹൃത്ത് ബന്ധത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ശ്രദ്ധ നേടാറുണ്ട്.മിയയുടെ ആദ്യചിത്രത്തിൽ ജീപി ആയിരുന്നു നായകൻ.അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുകയാണ്. മിയയുടെ വീട്ടിൽ അതിഥിയായി ജിപി എത്തിയ വിശേഷങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ മിയയോടും കുടുംബത്തോടും ഒപ്പമുള്ള ജീപി യുടെയും ഗോപികയുടെയും മറ്റൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മിയയുടെ ഭർത്താവാണ് അശ്വിൻ. മിയയുടെയും ഭർത്താവ് അശ്വിന്റെയും മകനാണ് ലൂക്കാ. ജീപി എടുത്തു നിൽക്കുന്ന ലൂക്കായും ചിത്രത്തിൽ ഉണ്ട്.
ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.