മീനാക്ഷിയുടെ പിറന്നാൾ മറക്കാതെ അമ്മ; ഇതാണ് യഥാർത്ഥ മാതൃസ്നേഹം; പത്മാസരോവരത്തിൽ മീനുട്ടിയുടെ പിറന്നാൾ ആഘോഷമാക്കി കാവ്യ!! | Meenakshi Dileep 24th Birthday Celebration Viral Photos
Meenakshi Dileep 24th Birthday Celebration Viral Photos
Meenakshi Dileep 24th Birthday Celebration Viral Photos : മലയാളികളെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അത്ര സജീവം ഒന്നുമല്ലെങ്കിൽ പോലും വളരെ വിരളമായി മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകൾ ഓരോന്നും നിമിഷനേരം കൊണ്ട് ആളുകൾ ഏറ്റെടുക്കാറുണ്ട്. നിലവിൽ എംബിബിഎസ് പഠനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന താരപുത്രിയുടെ വിവരങ്ങളൊക്കെ അറിയുവാൻ മലയാളികൾക്ക് പ്രിയം ഏറെയാണ്.
നൃത്തത്തിലും മറ്റും തന്റേതായ കഴിവ് മീനാക്ഷി ദിലീപ് തെളിയിച്ചപ്പോൾ പോലും അച്ഛന്റെയോ അമ്മയുടെയോ പാത പിന്തുടർന്ന് ഇതുവരെ താരപുത്രി അഭിനയരംഗത്തേക്ക് ചുവടുവെച്ചില്ല. ആ മേഖലയോട് എന്തോ താല്പര്യം ഇല്ലാത്തതു പോലെ തന്നെയാണ് മീനാക്ഷിയുടെ നിലപാട്. എന്നിരുന്നാൽ പോലും വളരെ ആവേശത്തോടെ തന്നെയാണ് മീനാക്ഷിയുടെ സിനിമയിലേക്കുള്ള കടന്നുവരവിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
മീനാക്ഷിയുടെ വിവരങ്ങൾ അധികവും മലയാളികൾ അറിയുന്നത് ദിലീപോ കാവ്യയോ പങ്കുവെക്കുന്ന അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയോ വാക്കുകളിലൂടെയോ ഒക്കെയാണ്. ഇപ്പോൾ മീനാക്ഷിയുടെ ജന്മദിനമായ ഇന്ന് കാവ്യ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പ്രിയപ്പെട്ട മീനുട്ടിക്ക് ജന്മദിന ആശംസകൾ എന്ന ക്യാപ്ഷനോടെ കുടുംബസമേതം ഉള്ള ചിത്രമാണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ദിലീപ്- കാവ്യ ദമ്പതികളുടെ മകളായ മാമാട്ടിക്കൊപ്പം മീനാക്ഷി നിൽക്കുന്ന ചിത്രങ്ങളും കാവ്യ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പങ്കുവെച്ച് നിമിഷനേരം കൊണ്ട് നിരവധി പേരാണ് പോസ്റ്റിനു താഴെ ലൈക്കുകളുമായി എത്തിയിരിക്കുന്നത്. മകൾ എംബിബിഎസിൽ ഹൗസെർജൻസി ചെയ്യാൻ പോകുന്നത് ഡെർമറ്റോളജിയിൽ ആണെന്ന് ദിലീപ് കഴിഞ്ഞദിവസം പറഞ്ഞതും വലിയതോതിൽ ആളുകൾ ഏറ്റെടുത്തിരുന്നു .ഒരു നടനെയോ നടിയെയോ സംബന്ധിച്ച് ഏറ്റവും ആവശ്യമായ ഘടകം സൗന്ദര്യമാണെന്നും മകൾ ഡെർമറ്റോളജി പഠിക്കുന്നതിലൂടെ മലയാള സിനിമയുടെ മുഴുവൻ സ്കിൻ ഡോക്ടറായി മാറും എന്നുമായിരുന്നു ദിലീപ് തമാശയായി മകളെ പറ്റി പറഞ്ഞത്.