ഉപ്പും മുളകും താരം പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്ര എന്ന് കേട്ടാൽ നിങ്ങൾ അമ്പരന്ന് പോവും !! | Uppum Mulakum fame Parukutty’s first salary malayalam
Uppum Mulakum fame Parukutty’s first salary malayalam
വാഴക്കാല : മലയാള മിനിസ്ക്രീൻ പ്രക്ഷകർ നെഞ്ചിലേറ്റിയ കുട്ടി താരമാണ് പാറു കുട്ടി. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയിൽ ബാലുവിൻ്റെയും നീലുവിൻ്റെയും അഞ്ചു മക്കളിൽ ഏറ്റവും ഇളയവൾ. മൂന്നാം മാസത്തിലാണ് പാറുക്കുട്ടി സീരിയൽ എന്ന മേഖലയിലേക്ക് എത്തുന്നത്. സീരിയലിൽ വന്ന അന്ന് തൊട്ട് പാറുക്കുട്ടിയെ ആരാധകർ ഏറ്റെടുത്തിരുന്നു. കുറുമ്പു കാട്ടിയും പിണങ്ങിയും നിഷ്കളങ്കമായി ചിരിച്ചുമൊക്കെ പ്രക്ഷകരുടെ മനം കവർന്നാണ് പാറുക്കുട്ടി മുന്നോട്ട് പോകുന്നത്.
നിരവധി ആരാധകരാണ് പാറുക്കുട്ടിക്ക് ഉള്ളത്. സ്വന്തം വീട്ടിലെ കുഞ്ഞെന്ന പോലെയാണ് മലയാളി പ്രേക്ഷകർ പാറുക്കുട്ടിയെ ഏറ്റെടുത്തിരിക്കുന്നത്. ജനിച്ച് മൂന്നാം മാസത്തിൽ അഭിനയ മേഖലയിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ കുട്ടി എന്ന ടാഗും പാറുക്കുട്ടിക്ക് സ്വന്തമായിട്ടുണ്ട്. ഉപ്പും മുളകും എന്ന സീരിയലിൽ കുഞ്ഞായിരുന്നപ്പോൾ തന്നെ എത്തിയ പാറുക്കുട്ടിയുടെ അഭിനയത്തിന് ശമ്പളമെത്രയാണെന്ന് അറിയാൻ ആരാധകർക്ക് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു.
ഇപ്പോൾ അതിന് ഉത്തരം കിട്ടിയിരിക്കുകയാണ്. ഒരു ദിവസത്തെ പാറുക്കുട്ടിയുടെ അഭിനയത്തിന് 2000 രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. ശ്രീകണ്ഠൻ നായരുടെ ഷോ ആയ ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലൂടെയാണ് ശ്രീകണ്ഠൻ നായർ പാറുക്കുട്ടിയുടെ ശമ്പളം എത്രയെന്ന് വെളിപ്പെടുത്തിയത്. നടി മിയ അതിഥിയായെത്തിയെപ്പോഴായിരുന്നു ഇക്കാര്യത്തെപ്പറ്റി ശ്രീകണ്ഠൻ നായർ പറഞ്ഞത്. മിയ അഭിനയം തുടങ്ങിയ സമയത്ത് ആദ്യമായി 1000 രൂപ ലഭിച്ച കാര്യവും താരം ആരാധകർക്കായി പങ്കുവെച്ചു.
അത് ഇന്നും ചിലവാക്കാതെ തന്റെ കൈയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും താരം പരിപാടിയിലൂടെ പറഞ്ഞു. വളരെ ഗംഭീരമായി തുടർന്ന് പോകുന്നതിന് ഇടയിലാണ് ഉപ്പും മുളകും അതിന്റെ ആദ്യ സീസൺ നിർത്തിയത്. വളരെ വിഷമത്തോടെയായിരുന്നു അന്ന് അത് ആരാധകർ ഏറ്റെടുത്തത്. എന്നാൽ വീണ്ടും ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തു തുടങ്ങിയതോടെ ആരാധകർക്ക് സന്തോഷമായി. ഉപ്പും മുളകിന്റെ രണ്ടാം സീസൺ ജൂൺ 13 നാണ് ആരംഭിച്ചത്. ടിവി പ്രേക്ഷകരെക്കാൾ കൂടുതൽ പേർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് കാണുന്നത്. Story highlight : Uppum Mulakum fame Parukutty’s first salary malayalam