അഞ്ജലി കുട്ടിയ്‌ക്കൊപ്പം യാത്ര പോയി മതിയാവുന്നില്ല!! ഒരു മലേഷ്യൻ യാത്രയിൽ അടിച്ച് പൊളിച്ച് ജിപിയും ഗോപികയും; നവ മിഥുനങ്ങൾക്ക് കൂടെ യോയോ ഫാമിലിയും!! | Govind Padmasoorya Gopika Anil Malaysia Trip Viral
Govind Padmasoorya Gopika Anil Malaysia Trip Viral
Govind Padmasoorya Gopika Anil Malaysia Trip Viral : മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇവരുടെ നിശ്ചയം കഴിഞ്ഞതറിഞ്ഞതു മുതൽ പ്രേക്ഷകർ ഞെട്ടലിലായിരുന്നു. ഇതുവരെയും ഒരു പ്രോഗ്രാമിലും ജിപിയെയും ഗോപികയെയും ഒരുമിച്ച് കണ്ടിരുന്നില്ല. അതിനാൽ ഇവരുടേത് പ്രണയ വിവാഹമായിരുന്നോ എന്ന് പ്രേക്ഷകർ തിരക്കി. കുടുംബങ്ങൾ ചേർന്ന് തീരുമാനിച്ച വിവാഹമായിരുന്നുവെന്ന് താരങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയും ചെയ്തു.
ജനുവരി 28 ന് നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷമുള്ള നേപ്പാളിലും, ഹോങ്ങ്കോങ്ങിലും, മലേഷ്യയിലും ഹണിമൂൺ യാത്ര പോയ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇവരുടെ ഓരോ വിശേഷവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.
ഇപ്പോഴിതാ, വിവാഹ ശേഷമുള്ള ആദ്യത്തെ വിഷു ആഘോഷത്തിൻ്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഗോപികയുടെയും ജിപിയുടെയും കുടുംബത്തിൻ്റെ ഒപ്പമായിരുന്നു ഇവരുടെ വിഷു ആഘോഷം. വിഷു ആഘോഷത്തിനു ശേഷം ഗോപിക അഭിനയിച്ച സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന സാന്ത്വനത്തിലെ ശിവൻ്റെയും അഞ്ജലിയുടെയും പേരിൽ തുടങ്ങിയ ‘ശിവാഞ്ജലി മൈ ഗ്ലോറി’ എന്ന പേജിൽ ഗോപികയുടെയും ജിപിയുടെയും വിവാഹശേഷമുള്ള വ്യത്യസ്ത ഫോട്ടോകളാണ് പങ്കുവച്ചിരിക്കുന്നത്.
മൂന്നു ചിത്രത്തിലും ജിപിയും ഗോപികയും കണ്ണോട് കണ്ണ് നോക്കി നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. വിവാഹദിനത്തിലെയും, ഹണിമൂണിലെയും, വിഷുദിനത്തിലെയും മൂന്നു ഐ കോൺടാക്ട് ഫോട്ടോകളാണ് വൈറലായി മാറുന്നത്. ജിപിയും ഗോപികയും ഒരേ പോസിലാണ് നിന്നിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് പ്രേക്ഷകരുടെ പ്രിയജോടികൾക്ക് ആശംസകളുമായി വന്നിരിക്കുന്നത്.