ഇത് കഷ്ടപ്പാടിന്റെ വിജയം; കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൺ ഇനി ബിജുവേട്ടനും കുടുംബത്തിനും സ്വന്തം!! | Kl Bro Biju Diamond Play Button Viral Malayalam
Kl Bro Biju Diamond Play Button Viral Malayalam
Kl Bro Biju Diamond Play Button Viral Malayalam : ഇന്ന് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രെൻഡിംഗായി നിൽക്കുന്ന കുടുബമാണ് കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന കെ എൽ ബ്രോ ഫാമിലി. ഈ വൈറൽ കുടുബത്തിന്റെ യാത്ര ആരംഭിക്കുന്നത് ടിക് ടോക്കിലൂടെയാണ്. തങ്ങളുടെ കൈവശം ആദ്യമായി ലഭിച്ച മൊബൈൽ ഫോൺ ക്യാമറയിൽ നിന്നാണ് വീഡിയോ ഇടാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽക്കേ നാടകം, എഴുത്ത് എന്നീ മേഖലയോട് ഇഷ്ടം കൂടുതൽ കാരണമാണ് ടിക് ടോക്കിൽ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചത്.
കോവിഡ് കാലത്ത് ബിജുവും കൂട്ടരും ഒരു ഹ്വസ ചിത്രം ചിത്രീകരിച്ചിരുന്നു. വളരെ മികച്ച അഭിപ്രായമായിരുന്നു കാണികളിൽ നിന്നും ലഭിച്ചത്. ആ സമയങ്ങളിൽ സുഹൃത്തക്കളുടെ ഫോൺ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ടിക്ക് ടോക്കിൽ ഏകദേശം അഞ്ച് ലക്ഷം ഫോള്ളോവർസ്, നാല്പത് ലക്ഷം കാണികളെയും ലഭിച്ചിരുന്നു. ആ സമയത്താണ് ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയിൽ നിരോധിച്ചത്. ഈ സമയത്താണ് പ്രതിസന്ധി രൂക്ഷമാവുകയും യൂട്യൂബിലേക്ക് ഇറങ്ങാനുള്ള തുടക്കം കുറിക്കുന്നതും.
വിവാഹ പ്രായമായപ്പോൾ സർക്കാർ ജോലി ഇല്ലാത്തത് കൊണ്ട് പെണ്ണ് കിട്ടാതെയായി. ഒടുവിൽ കർണാടകയിൽ നിന്ന് കവിത തന്റെ ജീവിത പങ്കാളിയാകുന്നത് എന്ന് താരം പറഞ്ഞിട്ടുണ്ട്. ഇന്ന് കവിത തനി മലയാളം സംസാരിക്കും. ഇവർക്ക് യൂട്യൂബിൽ ഏകദേശം ഇരുപത് ലക്ഷം അടുത്ത് ഫോള്ളോവർസാണ് ഉള്ളത്. അതുമാത്രമല്ല ഇരുവരും ഇപ്പോൾ പുതിയ സന്തോഷ വാർത്തയാണ് യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇരുപത് മില്യൺ ആയതോടെ ഡയമണ്ട് പ്ലേ ബട്ടൺ ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ബിജുവും കൂട്ടരും. പ്ലേ ബട്ടൺ കിട്ടിയതിന്റെ സന്തോഷം തങ്ങളുടെ വീഡിയോയിലൂടെ ഫോള്ളോവർസിനു കാണാൻ കഴിയും. കേരളത്തിൽ വളരെ ചുരുക്കം ചിലർക്ക് മാത്രമേ യൂട്യൂബിൽ നിന്നും ഡയമണ്ട് പ്ലേ ബട്ടൺ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആ കൂട്ടത്തിൽ ഇപ്പോൾ കെ എൽ ബ്രോ ബിജു ഫാമിലയും പങ്കാളികൾ ആയിരിക്കുകയാണ്.