ജയറാം മകൾക്ക് സർവ്വ അനുഗ്രഹങ്ങളുമായി സുരേഷ് ഗോപി; മകളെ കൈ പിടിച്ച് നവീനിനെ ഏൽപ്പിച്ച് ജയറാം!! | Jayaram Daughter Malavika Jayaram Wedding Video Viral
Jayaram Daughter Malavika Jayaram Wedding Video Viral
Jayaram Daughter Malavika Jayaram Wedding Video Viral : മലയാളികളുടെ ഇഷ്ട താരം ജയറാമിന്റെ മകൾ മാളവിക ഇന്ന് രാവിലെ വിവാഹിതയായി. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ ജയറാമും ഭാര്യ പാർവതിയും ചേർന്ന് മാളവികയെ നവനീതിന് കൈപിടിച്ചു നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.ട്രഡീഷണൽ രീതിയിൽ നടന്ന വിവാഹത്തിന്റെ വിവിധ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. കാളിദാസ് ജയറാമിനെയും വീഡിയോയിൽ കാണാം.
താരങ്ങളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹ ചടങ്ങിൽ എത്തിയത്. മാളവിക്കയുടെയും നവനിത് ഗിരീഷിന്റെയും വിവാഹനിശ്ചയ ചടങ്ങ് ഈ വർഷം ജനുവരിയിലാണ് നടന്നത്. താരങ്ങളുടെ വിവാഹ നിശ്ചയം കൂർഗ് ജില്ലയിലെ മടിക്കേരി റിസോർട്ടിൽ വെച്ചാണ് നടത്തിയത്.ആ ചടങ്ങിലും ഏറ്റവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.
നവനീത് ഗിരീഷ് പാലക്കാട് സ്വദേശിയാണ്. ചാർട്ടേഡ് അക്കൗണ്ടന്റായി യുകെയിൽ ജോലി ചെയ്തു വരികയാണ് ഗിരിഷ്. രാവിലെ 6 15 ന് ശുഭ മുഹൂർത്തത്തിലാണ് നിറകണ്ണുകളുടെ തന്റെ മകളെ ഗിരീഷിന് കൈപിടിച്ചു നൽകിയത്. വിവാഹ ചടങ്ങിൽ നടൻ കാളിദാസ് ഭാവി വധു തരിണി, നടൻ സുരേഷ് ഗോപി, ഭാര്യ രാധിക, അപർണ ബാലമുരളി എന്നീ താരങ്ങളാണ് പങ്കെടുത്തത്.
ഇന്ന് രാവിലെ പത്തര മുതൽ തൃശ്ശൂരിലെ ഹയാത്ത് ഹോട്ടലിൽ വച്ച് വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ട്. നിലവിൽ വിവാഹ വിരുന്നിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖരാണ്തൃശ്ശൂരിൽ എത്തിച്ചേർന്നിട്ടുള്ളത്. തമിഴ് ലുക്കിൽ പട്ടി സാരി ഉടുത്താണ് മാളിക താലികെട്ടിന് ഒരുങ്ങിയെത്തിയത്. നവനീത് കസവും മുണ്ടും മേൽ മുണ്ടും ഉടുത്താണ് എത്തിയത്. ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ ഷൂട്ടും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായിരുന്നു.