അനിയത്തി കുട്ടിയെ താഴെ വെക്കാതെ കാളിദാസ്; താരശോഭയിൽ ചക്കിക്ക് മംഗല്യം; ധന്യമായ മുഹൂർത്തത്തിൽ കണ്ണ് നിറഞ്ഞ് ജയറാം!! | Malavika Jayaram Wedding Eve Video Viral
Malavika Jayaram Wedding Eve Video Viral
Malavika Jayaram Wedding Eve Video Viral : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. നടൻ ജയറാമിനും ഭാര്യ പാർവതിക്കും പുറമേ കാളിദാസ് ജയറാമും ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.ഇവരെപ്പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് ജയറാമിന്റെ മകൾ മാളവിക. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ജനുവരിയിൽ നടന്നിരുന്നു.
ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞു. മാളവികയുടെ വരൻ പാലക്കാട് സ്വദേശി നവനീത് ഗിരീഷ് ആണ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ് ഗിരീഷ്. യു എൻ മുൻ ഉദ്യോഗസ്ഥനും പാലക്കാട് നെന്മാറ കീഴെപ്പാട്ട് കുടുംബാംഗവുമായ ഗിരീഷ് മേനോന്റെ മകനാണ് നവനീത്.ഇന്ന് നടന്ന വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളാണ് പങ്കെടുത്തത്. വിവാഹത്തിനുശേഷം നടക്കുന്ന പാർട്ടിയിൽ മലയാള സിനിമയിലെ പ്രമുഖർ തന്നെ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ കേരള മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ തൃശ്ശൂരിൽ പാർട്ടിയിൽ പങ്കെടുക്കാനായി എത്തിക്കഴിഞ്ഞു. ക്ഷേത്രത്തിലെ വിവാഹ ചടങ്ങിൽ അപർണ ബാലമുരളി, സുരേഷ് ഗോപി എന്നിവരാണ് ജയറാമിന്റെ കുടുംബാംഗങ്ങൾക്ക് പുറമേ പങ്കെടുത്തത്.എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിവാഹ ആഘോഷ ചടങ്ങിൽ നിന്ന് പകർത്തിയ വീഡിയോ ദൃശ്യമാണ്.
മാളവികക്കും നവനീതിനും ഒപ്പം സന്തോഷ വേളയിൽ ജയറാമും ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താര കുടുംബം ഒന്നിച്ച് ആഘോഷിക്കുകയാണ് മാളവികയുടെ വിവാഹം. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ നിലവിൽ കമന്റുകളുമായി എത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹനിശ്ചയത്തിന്റെ വീഡിയോസും മറ്റു ചിത്രങ്ങളും മാളവിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.