എന്റെ ഹൃദയത്തോട് ചേർത്ത് വെച്ചൊരു സമ്മാനം; 33 വർഷം പഴക്കമുള്ള ഞാൻ എഴുതിയ കത്ത്; ഒരുപാട് സ്നേഹവും കരുതലും!! | Actor Sidhique Shared An Old Letter Viral Entertainment News
Actor Sidhique Shared An Old Letter Viral Entertainment News
Actor Sidhique Shared An Old Letter Viral Entertainment News : മലയാളികളെ എക്കാലത്തും വിസ്മയിപ്പിക്കുന്ന സിനിമ താരമാണ് സിദ്ധിഖ്. നായകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്.വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ താരം എന്നും മുൻപന്തിയിൽ തന്നെ ആണ്.ഇപോഴിതാ താരം തന്റെ 62 ആം പിറന്നാൾ ആഘോഷിക്കുകയാണ്.
പിറന്നാൾ ദിനത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ.33 വർഷം മുൻപ് താരത്തിന്റെ കടുത്ത ആരാധകനായ നജീബ് മൂദാദി എന്നയാൾ അയച്ച കത്തിന് സിദ്ധിഖ് കൊടുത്ത മറുപടി കത്ത് താരത്തിന്റെ പിറന്നാൾ ദിവസം ഈ ആരാധകൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ചിരുന്നു.. ഇപ്പോഴത്തെ താരങ്ങൾക്ക് ഒരിക്കലും ഉണ്ടാകാൻ ഭാഗ്യമില്ലാത്ത ചില മനോഹരമായ ഫാൻ മൊമെന്റ്സ് പഴയ തലമുറയിലെ താരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കും താരങ്ങൾക്കും സംവദിക്കാൻ നിറയെ അവസരങ്ങൾ ഉണ്ട്.
എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് അയക്കുകയും കിട്ടുകയും ചെയ്തിരുന്ന ഇത്തരം കത്തുകൾക്കെല്ലാം വലിയ വിലയുണ്ട്.അതും തന്റെ പ്രിയപ്പെട്ട താരം അയച്ച മറുപടിക്കത്തിന്. ഈ 33 വർഷം അത് സൂക്ഷിച്ചു വെച്ച ആരാധകൻ പിറന്നാളിന് ഈ കത്ത് പങ്ക് വെച്ചപ്പോൾ താരത്തിനും ഏറെ സന്തോഷമായി.പിറന്നാളിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് താരം ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. “പ്രിയപ്പെട്ട നജീബ് അയച്ച കത്ത് കിട്ടി,
ഞാൻ സ്ഥലത്തിലായിരുന്നു എന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് നന്ദി”ഇങ്ങനെയാണ് കത്ത് തുടങ്ങുന്നത് ഇനി ഇറങ്ങാനുള്ള സിനിമകളുടെ പേര് സൂചിപ്പിക്കുകയും എല്ലാം കാണണം എന്ന് പറയുകയും ചെയ്ത താരം ആരാധകന്റെ ബാംഗ്ലൂരിലെ ജോലിയെപ്പറ്റിയും സുഹൃത്തുക്കളെപ്പറ്റിയുമെല്ലാം പ്രത്യേകം അന്വേഷിക്കുന്നുമുണ്ട്.33 വർഷം ഈ കത്ത് സൂക്ഷിച്ചു വെച്ച നജീബ് എന്ന ആരാധകന്റെ സ്നേഹത്തെ ഓർത്തു കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.