ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്; പ്രെഗ്നൻസി വിശേഷങ്ങൾ പങ്കുവെച്ച് ഡിംപിൾ റോസ്; എല്ലാത്തിനും കൂടെ നിന്നത് നാത്തൂൻ ഡിവൈൻ!! | Dimple Rose Shared Pregnancy Journey Viral Video
Dimple Rose Shared Pregnancy Journey Viral Video
Dimple Rose Shared Pregnancy Journey Viral Video : മലയാളം സീരിയൽ നടിയും ഡാൻസറുമായ ഡിംപിൾ റോസ് തന്റെ ഗർഭകാലത്തെ കുറിച്ചും ട്വിൻസിനെ ആണ് താൻ പ്രതീക്ഷിച്ചതെന്നും പ്രേക്ഷകരോട് പങ്കുവെക്കുന്നു. മൂന്നുവർഷത്തിനു മുൻപേ ഡിമ്പിൾ ഗർഭിണിയായിരുന്നതും അപ്പോഴത്തെ വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചു. മകൻ പാച്ചുവിന്റെ ഒന്നാം പിറന്നാൾ ദിവസം താരം യൂട്യൂബിൽ വീഡിയോയുമായി വന്നിരുന്നു. ‘ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ’ എന്ന തലക്കെട്ടോടെ ഡിമ്പിൾ പങ്കുവെച്ച വീഡിയോ ആരാധകരെ കണ്ണുനീർ അണിയിപ്പിച്ചു.
ഇരട്ടക്കുട്ടികളെയാണ് ഡിംപിൾ പ്രസവിച്ചത്. കെസ്റ്ററും പാച്ചു എന്ന് വിളിക്കുന്ന കെണ്ട്രിക്കും. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കെസ്റ്റർ മരണപ്പെട്ടു. പൂർണ്ണവളർച്ചയെത്തുന്നതിനു മുമ്പാണ് ഡിംപിൾ തന്റെ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. പ്രസവിച്ച് അടുത്ത കുറച്ച് മണിക്കൂറുകൾക്കു ശേഷം ഒരു കുട്ടി മരിച്ചു. പാച്ചുവിനെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും, പ്രസവത്തിനുശേഷം 90 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമാണ് അമ്മയായ ഡിംപിളിന് തന്റെ പൊന്നോമനയെ ഒന്ന് താലോലിക്കാൻ കഴിഞ്ഞത്.
പാച്ചുവിന്റെ ഒന്നാം പിറന്നാൾ ദിവസം അമ്മയായ ഡിംബിളും പാച്ചുവും കെസ്റ്ററിന്റെ കല്ലറയ്ക്ക് മുന്നിൽ വന്നു പൂക്കൾ സമർപ്പിച്ചു. മകൻ പോയിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും ആ അമ്മ പ്രസവകാലവും മകന്റെ നഷ്ടവും ഓർക്കുന്നു, തന്റെ പ്രിയപ്പെട്ട ആരാധകർക്ക് മുന്നിൽ അത് പങ്കുവെക്കുന്നു.
2 ലക്ഷത്തിൽ കൂടുതൽ യൂട്യൂബ് സബ്സ്ക്രൈബഴ്‌സ് ഉള്ള യൂട്യൂബർ ആണ് ഡിമ്പിൾ റോസ്. താൻ ആഗ്രഹിച്ചിരുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്രസവ സമയത്ത് നടക്കാതെ പോകുകയും, വിചാരിച്ച പോലെ നടന്നില്ലെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിൽ സാരിയുടുത്ത് ചില ഫോട്ടോഷൂട്ടുകൾ നടത്തിയതിന്റെ ഫോട്ടോകളും ഡിമ്പിൾ വീഡിയോയിലൂടെ പങ്കുവെച്ചു. അതുകൂടാതെ ഗർഭിണികളായ അമ്മമാർക്ക് വരാവുന്ന ഡിപ്രഷനെക്കുറിച്ചും ശോകാവസ്ഥയെക്കുറിച്ചും ഡിമ്പിൾ പറഞ്ഞു.