ഞങ്ങളുടെ പുതിയ വീട്; അധ്വാനത്തിന്റെ ഫലമായി ആഡംബര വീട്ടിലേക്ക്; സന്തോഷം പങ്കുവെച്ച് ബിജുവും കവിയും!! | KL Bro Biju New Home Viral
KL Bro Biju New Home Viral
KL Bro Biju New Home Viral : സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. സുപരിചിതരായി മാറുക എന്നതിൽ ഉപരി പ്രിയങ്കരരായി മാറാറുണ്ട് എന്ന് പറയുന്നതാകും ശരി. അത്തരത്തിൽ യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നുകൂടിയ വ്യക്തികളാണ് ബിജുവും ഭാര്യ കവിയും.
ഇവരുടെ കുടുംബത്തിലുള്ള അംഗങ്ങളെല്ലാം ചാനലിലെ നിറസാന്നിധ്യം കൂടിയാണ്. ബിജുവിന്റെയും കവിയുടെയും മകനും, ബിജുവിന്റെ അമ്മയും, അനുവും വളരെ രസകരമായാണ് ചാനലിൽ ഓരോ കാര്യവും അവതരിപ്പിക്കുന്നത്.8000 രൂപയിൽ വാങ്ങിയ ഒരു ഫോണിൽ നിന്നാണ് ബിജു തന്റെ ചാനൽ തുടങ്ങുന്നത്. ഒരു സാധാരണ കുടുംബം.
ഇപ്പോഴിതാ തന്റെ ചാനലിലൂടെ പുതിയ വിശേഷങ്ങൾ ആണ് ബിജു പങ്കുവച്ചുകൊണ്ടിരിക്കുന്നത്. തന്റെ പുതിയ വീടിന്റ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും, പണിസ്ഥലത്ത് ഉണ്ടാകുന്ന പുതിയ വിശേഷങ്ങളും എല്ലാം താരം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഞങ്ങളുടെ വീട് പണി ഇവിടെ വരെയായി എന്ന് പറഞ്ഞു കൊണ്ടാണ്.
വീടുപണി പൂർത്തിയാക്കുന്നതിന്റെ സന്തോഷവും ഇവരുടെയെല്ലാം മുഖത്തുണ്ട്. ഇവരുടെ വീഡിയോയ്ക്ക് താഴെ വീട് പണി വേഗം പൂർത്തിയാകട്ടെ എന്നുള്ള ആശംസകളാണ് നിറയുന്നത്. അനുവിന് പുതിയ കണ്ണട വെച്ച വിശേഷവും ഡോക്ടറെ കാണാൻ പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങളും ഇവർ പുതിയ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നു. ഇരു കൈകളും നീട്ടിയാണ് ഇവരുടെ പുതിയ വിശേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.