കുഞ്ഞു വാവയ്ക്ക് മാമൂട്ടി ദിവ്യ ഉണ്ണി; അച്ഛന്റെ മടിയിൽ ഇരുന്ന് മധുരം നുണഞ്ഞ് ശോഭിത; സന്തോഷം പങ്കുവെച്ച് വിദ്യ ഉണ്ണി!! | Divya Unni Sister Vidhya Unni Daughter Choroonu Viral
Divya Unni Sister Vidhya Unni Daughter Choroonu Viral
Divya Unni Sister Vidhya Unni Daughter Choroonu Viral : മലയാള സിനിമയിലെ പ്രിയ നായികയായിരുന്നു ദിവ്യ ഉണ്ണി. ദിവ്യാ ഉണ്ണിയെപ്പോലെ തന്നെ പ്രിയങ്കരിയാണ് താരത്തിൻ്റെ അനുജത്തിയായ വിദ്യാ ഉണ്ണിയും. മലയാളത്തിൽ അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച സിനിമകളൊക്കെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ഡോക്ടർ ലൗ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഡോക്ടർ ലൗ എന്ന ചിത്രത്തിലെ അഭിനയമാണ് വിദ്യാ ഉണ്ണിക്ക് ശ്രദ്ധ നേടികൊടുത്തത്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഗർഭിണിയായ ശേഷമുള്ള വർക്കൗട്ട് വീഡിയോകളൊക്കെ താരം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ആഗസ്തിലായിരുന്നു വിദ്യാ ഉണ്ണിക്കും സഞ്ജയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. സിംഗപ്പൂരിൽ സ്ഥിരതാമസക്കാരിയായ വിദ്യാ ഉണ്ണി നാട്ടിലെത്തിയപ്പോൾ പങ്കുവെച്ച ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ശോഭിത മോളുടെ ചോറൂണിൻ്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള പട്ടുപാവാട ഉടുപ്പിച്ചാണ് ശോഭിത മോളെ ഒരുക്കിയത്. ചോറൂണിന് ദിവ്യ ഉണ്ണിയും മകളും ഉല്ലായിരുന്നു. നിരവധി പ്രേക്ഷകരാണ് സ്നേഹം പങ്കുവെച്ച് എത്തിയത്.