30 ന്റെ നിറവിൽ ആസിഫിന്റെ പ്രിയതമ!! ഗംഭീര പിറന്നാൾ പാർട്ടി ഒരുക്കി ആസിഫ് അലി!! | Asif Ali Wife Zama Asif Ali Birthday Celebration
Asif Ali Wife Zama Asif Ali Birthday Celebration
Asif Ali Wife Zama Asif Ali Birthday Celebration : ഋതു എന്ന ചിത്രത്തിലൂടെ 2009-ൽ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരംയുവനായകരിൽ ഒരാളായി മികച്ച് നിൽക്കുകയാണ്. കുറച്ച് സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ സാധിക്കുകയും ചെയ്തിരുന്നു.അങ്ങനെ താരം 2015-ൽ നിർമ്മാതാവായും അരങ്ങേറ്റം കുറിച്ചു. കോഹിന്നൂർ എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫ് നിർമ്മാണ മേഖലയിലേക്ക് കടന്നത്.അങ്ങനെ നടനും നിർമ്മാതാവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം.
അടുത്ത കാലത്ത് ഇറങ്ങിയ ചിത്രത്തിൽ താരത്തിൻ്റെ ‘തലവൻ’ എന്ന ചിത്രം വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ മാസം 26 ന് ജിത്തു ജോസഫ് ചിത്രമായ ‘ലെവൽ ക്രോസിലും ‘താരം വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. സിനിമാ തിരക്കുകൾക്കിടയിലും കുടുംബ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ആസിഫ് അലി . പൊതുവേദിയിലെന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കുടുംബവിശേഷങ്ങളും സിനിമാ വിശേഷങ്ങളൊക്കെയായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
മക്കളെയും ഭാര്യ സമയെയും കൂട്ടിയാണ് ആസിഫ് പൊതുവേദികളിലും ഇൻറർവ്യൂകളിലൊക്കെ വന്നിരുന്നത്. അതിനാൽ ആസിഫിനെപ്പോെലെ തന്നെ പരിചിതമാണ് താരത്തിൻ്റെ കുടുംബത്തെയും. ഇൻസ്റ്റാഗ്രാമിൽ താരം വിശേഷങ്ങളൊക്കെ പങ്കു വച്ചാൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്നലെ താരത്തിൻ്റെ ഭാര്യ സമയുടെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോയാണ് സമ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഭാര്യയുടെ കൂടെ ചേർന്ന് സുഹൃത്തുക്കളോടൊപ്പമാണ് സമയുടെ പിറന്നാൾ ആഘോഷിച്ചത്.കെയ്ക്ക് മുറിച്ചും, ഡാൻസ് കളിച്ചുമൊക്കെ വളരെ മനോഹരമായാണ് ആസിഫ് സർപ്രൈസ് ബർത്ത്ഡേ ആഘോഷിച്ചത്. സമയുടെ മുപ്പത്താം പിറന്നാൾ ആഘോഷം വളരെ ഗംഭീരമായാണ് താരം ഒരുക്കിയത്. ആസിഫിനെ കണ്ട് ഞെട്ടിയ സമയെയും വീഡിയോയിൽ കാണുന്നത്.ആസിഫിൻ്റെ വരവ് സമയ്ക്ക് വലിയ സർപ്രൈസാണ് ഉണ്ടാക്കിയത്.