ഗുരുവും അദ്ദേഹം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ശിഷ്യനും!! എം ടി യ്ക്ക് സ്നേഹ സമ്മാനവുമായി മമ്മൂട്ടി; മമ്മൂക്കയെ ചേർത്ത് പിടിച്ച് എം ടി!! | Mammootty At MT Vasudevan Nair Birthday Celebration
Mammootty At MT Vasudevan Nair Birthday Celebration : മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ 91 ആം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് നടൻ മമ്മുട്ടി. 1993 ജൂലൈ 15ന് കൂടല്ലൂരിരിൽ അമ്മാളു അമ്മയുടെയും ടി നാരായണൻ നായരുടെയും മകനായിട്ടാണ് എം ടി ജനിച്ചത്. എംടിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മനോരഥങ്ങൾ എന്ന പരിപാടിക്കിടെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം നടത്തിയത്. എം ടിയുടെ 9 കഥകൾ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലർ റേഞ്ചും ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. സമൂഹമാധ്യമങ്ങളിൽ എഴുത്തുകാർക്ക് വലിയ സ്വീകാര്യതയാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒട്ടനവധി പുസ്തക പ്രേമികൾ ആണ് സമൂഹമാധ്യമങ്ങളിൽ എഴുത്തുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും പങ്കുവെക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് എം ടി വാസുദേവൻ നായരുടെയും മമ്മൂട്ടിയുടെയും വീഡിയോ ആണ്. എംടിയുടെ ജന്മദിന ആഘോഷത്തിനിടെ മമ്മുട്ടിയോടുള്ള എം ടി യുടെ സ്നേഹ പ്രകടനമാണ് കാണാനാവുന്നത്.
മമ്മൂട്ടിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കണ്ണീർ പൊഴിക്കുന്ന എംടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ഈ പ്രതിമകളുടെ കാലഘട്ടത്തിൽ നമുക്ക് ജീവിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്, ഒരുപാട് പേരുടെ അനുഗ്രഹം കിട്ടിയ നടനാണ് മമ്മുട്ടി എന്നിങ്ങനെയാണ് ആരാധകർ ഈ വീഡിയോയ്ക്ക് ചുവടെ കമന്റ് ചെയ്തിരിക്കുന്നത്.
എം ടി വാസുദേവൻ നായർക്കുള്ളിൽ ഉള്ള ചെറുപ്പം ഇന്നും തന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്, കൂടാതെ എം ടി സമകാലീന സംഭവങ്ങളെക്കുറിച്ചും രാഷ്ട്രീയ സാമുദായിക സാംസ്കാരിക സാമ്പത്തിക സാഹിത്യ വിഷയങ്ങളിൽ അദ്ദേഹം വളരെ അപ്ഡേറ്റ് ആയിട്ടുള്ള വ്യക്തി കൂടിയാണ് എന്നും മമ്മൂട്ടി പറഞ്ഞു.